ഭയപ്പെടുത്താന്‍ 'ചിത്തിനി'; വിനയ് ഫോര്‍ട്ടിന്റെ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ കാണാം

Malayalilife
topbanner
 ഭയപ്പെടുത്താന്‍ 'ചിത്തിനി'; വിനയ് ഫോര്‍ട്ടിന്റെ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ കാണാം

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ഫാമിലി ഇമോഷനല്‍ ത്രില്ലര്‍ 'ചിത്തിനി' യുടെ ടീസര്‍ എത്തി. അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വലിയ മുതല്‍മുടക്കില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ ആണ് നിര്‍മാണവും.

ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു,ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍,അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം - രതീഷ് റാം, എഡിറ്റിങ് - ജോണ്‍കുട്ടി.


   

Read more topics: # ചിത്തിനി
Chithini Official Teaser East Coast Vijayan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES