തെന്നിന്ത്യയുടെ ദളപതി വിജയുടെ അച്ഛൻ ചന്ദ്രശേഖർ ഒരു സംവിധായകൻ ആയിട്ട് കൂടിയും ഇന്നും അദ്ദേഹം മകന്റെ പേരിലൂടെയാണ് അറിയപ്പെടുന്നത്. അതിന് പ്രധാന കാരണമായി മാറിയത് ചെയ്ത ചിത്രങ്ങൾ ഒന്നും വേണ്ടപോലെ ശ്രദ്ധിക്കപ്പെടാതെ പോയതാണ്. ഇപ്പോൾ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വലിയ പ്രശസ്തിൽ ലഭിക്കാതിരുന്ന ചന്ദ്രശേഖർ ആണ് ചർച്ച വിഷയം. ഓൾ ഇന്ത്യ വിജയ് മക്കൾ ഇയക്കം എന്ന പേരിൽ കഴിഞ്ഞ ദിവസം ചന്ദ്രശേഖർ ഒരു പൊളിറ്റിക്കൽ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു. ആളുകൾക്ക് ഒറ്റനോട്ടത്തിൽ നടൻ വിജയ് രൂപീകരിച്ച പാർട്ടിയാണ് ഇതെന്ന് തോന്നാം.
ഈ പാർട്ടിയുമായി തനിക്ക് യാധൊരു ബന്ധം ഇല്ലെന്ന് പാർട്ടി രജിസ്റ്റർ ചെയ്തതിനു തൊട്ടുപിന്നാലെ തന്നെ വിജയ് എത്തുകയും ചെയ്‌തു. അതോടൊപ്പം ഇത് താൻ രൂപീകരിച്ചതല്ലെന്നും തന്റെ പേരോ ചിത്രമോ പാർട്ടിയുടെ പ്രെമോഷന് വേണ്ടി ഉപയോഗിക്കരുതെന്നും ആവശ്യമുയർത്തിയിരുന്നു. പാർട്ടിയുടെ വളർച്ചയ്ക് വേണ്ടി തന്നെ ഇത് വക വെയ്ക്കാതെ ഉപയോഗിച്ചാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. കൂടാതെ പാർട്ടിയിൽ നിന്നും പാർട്ടിയുടെ ഭാരവാഹികളിൽ ഒരാളായ ശോഭ ചന്ദ്രശേഖറും രാജി വെച്ചിരുന്നു. ചന്ദ്രശേഖറിന്റെ ഭാര്യയും വിജയിയുടെ അമ്മയുമായ ശോഭ തന്റെ സമ്മതം കൂടാതെയാണ് തന്നെ ഇതിൽ അംഗം ആക്കിയതെന്നും പാർട്ടിയിൽ അംഗത്വം എടുക്കാനാണെന്നു പറയാതെ തന്നെ കൊണ്ട് പേപ്പറുകളിൽ ഒപ്പിടീപ്പിക്കുകയായിരുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഒരു വെളിപ്പെടുത്തലുമായി വീണ്ടും ചന്ദ്രശേഖർ എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ചന്ദ്രശേഖർ ഈ കാര്യം പറഞ്ഞത്. “വിജയ് ഇപ്പോൾ ഒരു വിഷക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്. അവനെ ഉടനെ രക്ഷിച്ചില്ലെങ്കിൽ അവന്റെ കരിയർ തന്നെ ഇല്ലാതാകും” എന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രശേഖർ ഓൺലൈൻ മാധ്യമത്തിന് ഇത് മാത്രമാണ് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.