മലയാളികളെ കുടുകുടാ ചിരിപ്പിച്ച ചിത്രമാണ് സി ഐ ഡി മൂസ. ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ക്യാപ്റ്റന്‍ രാജു, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍,ബിന്ദു പണിക്കര്‍, ഭാവന, സുകുമാരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. 2003 ജൂലായിലായിരുന്നു സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് കുറച്ച് കാലമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്ക് വക്കുകയാണ് ജോണി ആന്റണി.
ജൂലൈ 4ന് ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചുള്ള തീരുമാനത്തിലേക്ക് എത്തുമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോണി ആന്റണി പ്രതികരിച്ചത്.
'മൂസ 2 എടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഉദയനും സിബിയും ഇപ്പോള്‍ രണ്ടായി. അവരെ ഒന്നിപ്പിച്ച് വേണം ഇനി ഒരു സിനിമയിലേക്ക് പോകാന്‍. ചിലപ്പോള്‍ ഈ ജൂലൈ 4ന് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയും ഭാവിയില്‍ മൂസ 2 വരാനുള്ള സാധ്യതയുമുണ്ട്.''
''അതെല്ലാം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അറിയാന്‍ പറ്റും. ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹനീഫ്ക്ക എന്നിവര്‍ വേര്‍പിരിഞ്ഞെങ്കിലും അതില്‍ വലിയ സീനില്ല. മൂസ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ നടി-നടന്മാര്‍ക്ക് തുടര്‍ച്ചയുണ്ടാവില്ല. മൂസയും ഡോഗും ഉണ്ടെങ്കില്‍ സിഐഡി മൂസയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകും.'
ദിലീപ് തന്നെയായിരിക്കും മൂസ. അതിലൊരു മാറ്റവുവില്ല'' എന്നാണ് ജോണി ആന്റണി പറയുന്നത്. 2003 ജൂലൈ 4ന് ആയിരുന്നു സിഐഡി മൂസ റിലീസ് ചെയ്തത്. മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള ചിത്രമാണ് സിഐഡി മൂസ. വേറിട്ട പ്രമേയം കൊണ്ടും പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ഇന്നും ചിത്രം പൊട്ടിച്ചിരിപ്പിക്കാറുണ്ട്.