അന്ന ബെന്‍, ഹോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കപ്പേളയുടെ തെലുങ്ക് റീമേക്ക് ചിത്രം 'ബുട്ട ബൊമ്മ'യുടെ ട്രെയ്ലര്‍ പുറത്ത്.
ബാലതാരമായെത്തിയ അനിഖ സുരേന്ദ്രനാണ് ചിത്രത്തില്‍ അന്ന ബെന്നിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷം തെലുങ്കില്‍ ചെയ്യുന്നത് അര്‍ജുന്‍ദാസാണ്. റോഷന്‍ മാത്യുവിന്റെ കഥാപാത്രം സൂര്യ വിശിഷ്ടയും അവതരിപ്പിക്കുന്നു. ഷൗരി ചന്ദ്ര ശേഖറാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം.
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള കോവിഡിന്റെ ആരംഭഘട്ടത്തിലാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ അധികം വൈകാതെ ചിത്രം പിന്‍വലിച്ചിരുന്നു. പിന്നീട് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.