Latest News

അനിഖ സുരേന്ദ്രന്റെ തെലുങ്ക് അരങ്ങേറ്റം; കപ്പേള റീമേക്ക് ബുട്ട ബൊമ്മയുടെ ടീസര്‍ കാണാം

Malayalilife
 അനിഖ സുരേന്ദ്രന്റെ തെലുങ്ക് അരങ്ങേറ്റം; കപ്പേള റീമേക്ക് ബുട്ട ബൊമ്മയുടെ ടീസര്‍ കാണാം

യുവ നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കപ്പേള. ഇപ്പോഴിതാ ചിത്രത്തിന്റെ തലുങ്ക് റീമേക്ക് ബുട്ട ബൊമ്മയുടെ ടീസര്‍ എത്തിയിരിക്കുകയാണ്. അനിഖ സുരേന്ദ്രനാണ് അന്ന ബെന്നിന് പകരമെത്തുന്നത്. അനിഖയുടെ തെലുങ്ക് അരങ്ങേറ്റ സിനിമ കൂടിയാണ് ബുട്ട ബൊമ്മ.

അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ കപ്പേളയുടെ തെലുങ്ക് റീമേക്ക് ആണ് ബുട്ട ബൊമ്മ. അനിഖയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

ശീനാഥ് ഭാസി അവതരിപ്പിച്ച വേഷം തെലുങ്കില്‍ ചെയ്യുന്നത് അര്‍ജുന്‍ ദാസ് ആണ്. റോഷന്‍ മാത്യുവിന്റെ കഥാപാത്രം സൂര്യ വിശിഷ്ട പുനരവതരിപ്പിക്കുന്നു. ഷൗരി ചന്ദ്രശേഖര്‍ ആണ് സംവിധാനം. സംഗീതം ഗോപി സുന്ദര്‍.മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത് 2020ല്‍ റിലീസ് ചെയ്ത ചിത്രമാണ് കപ്പേള.

Read more topics: # ബുട്ട ബൊമ്മ
ButtaBomma Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES