ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബൂമറാംഗ് ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി..യുവതാരം ആസിഫ് അലിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്.മനു സുധാകരൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളില്‍ എത്തും.എല്ലാത്തരം പ്രേക്ഷകർക്കും ആഘോഷമാക്കാൻ പറ്റിയ ഒരടിപൊളി സിനിമയാണിതെന്നു ഉറപ്പു തരുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കൃഷ്‍ണദാസ് പങ്കിയാണ്.വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന നിർവഹിച്ചിരിക്കുന്നത് അജിത് പെരുമ്പാവൂർ ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് സുബീർ അലി ഖാൻ.