Latest News

അമല്‍ നീരദ് ബോഗയ്ന്‍ വില്ല പുതിയ പോസ്റ്റര്‍ പുറത്ത്; കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയിയും പോസ്റ്ററില്‍

Malayalilife
 അമല്‍ നീരദ് ബോഗയ്ന്‍ വില്ല പുതിയ പോസ്റ്റര്‍ പുറത്ത്; കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയിയും പോസ്റ്ററില്‍

മല്‍ നീരദ് ഒരുക്കുന്ന ചിത്രമായ ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ക്യാരക്ടര്‍ പോസ്റ്ററുകളുംള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരാണ് പുതിയ പോസ്റ്ററിലുള്ളത്.

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുകയാണ്. ഫസ്റ്റ് ലുക്ക് തന്നെ കിടിലന്‍ ആണെന്നായിരുന്നു പോസ്റ്ററുകള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള കമന്റുകള്‍

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ഉദയ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല്‍ നീരദിനൊപ്പം ലജോ ജോസും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുശിന്‍ ശ്യാം ആണ് സം?ഗീതം ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കും. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റര്‍. റഫീഖ് അഹമ്മദാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

വരത്തന്‍ എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. അതേസമയം ആദ്യമായാണ് കുഞ്ചാക്കോ ബോബനും അല്‍ നീരദും ഒന്നിക്കുന്നത്. ടേക്ക് ഓഫ് ആണ് ചാക്കോച്ചനും ഫഹദും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം. വൈകാതെ ഒരു സ്‌റ്റൈലിഷ് മാസ് ആക്ഷന്‍ ചിത്രം കാണാന്‍ സാധിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

BOUGAIN VILLA MOVIE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക