മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ രമേശ് പിഷാരടി. ഒരു നടൻ എന്നതിലുപരി ഒരു സ്റ്റേജ് ആർട്ടിസ്റ്റും , സംവിധായകനും കൂടിയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് എത്തുന്ന താരം പുതുതായി സ്വന്തമാക്കിയ ബിഎംഡബ്ല്യൂ വിന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ്. ആരാധകരുമായി തന്റെ എല്ലാ വിശേഷവും പങ്കു വെയ്ക്കാറുണ്ട് താരം. എന്നാൽ ഇപ്പോൾ താരം ബിഎംഡബ്ലിയു കാർ സ്വന്തമാക്കിയതാണ് പുതിയ സന്തോഷ വാർത്ത. കാറിന്റെ താക്കോൽ രമേശ് പിഷാരടിയും ഭാര്യയും ഒന്നിച്ച് ഏറ്റുവാങ്ങുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എന്നാൽ പിഷാരടി സോഷ്യൽ മീഡിയ പേജുകളിലും സജീവമാണെങ്കിലും കുടുംബത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നത് വളരെ അപൂർവ്വമായിട്ടാണ്. ലോക്ഡൗൺ നാളുകളിലാണ് ഭാര്യ സൗമ്യയുടെയും മക്കളുടെയും ചിത്രങ്ങൾ പുറത്ത് വിടുന്നത്.
ചിത്രത്തൽ ആദ്യമായി ഇതൊരു ഫാമിലി എന്റർടെയിനർ ചിത്രംഎന്ന ക്യാപ്ഷൻ കൊടുത്തായിരുന്നു കുടുംബത്തെ ഫേസ്ബുക്കിൽ എത്തിക്കുന്നു എന്ന കാര്യം കൂടി ഹാഷ് ടാഗിലൂടെ പിഷാരടി സൂചിപ്പിച്ചിരുന്നു. ഭാര്യയുമായി ഇപ്പോൾ കാറിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രമാണ് വൈറലായി മാറുന്നത്. പൂനെ സ്വദേശിനിയായ സൗമ്യയയാണ് താരത്തിന്റെ ഭാര്യ. ഇരുവരുടെയും ഒരു പ്രണയ വിവാഹമായിരുന്നു.
സൗമ്യയുടെ വീട്ടുകാർക്ക് പല അഭിമുഖങ്ങളിലും വിവാഹത്തോട് താൽപര്യമില്ലായിരുന്നെങ്കിലും അതിനെ മറികടന്ന വിവാഹത്തെ കുറിച്ച് പിഷാരടി വെളിപ്പെടുത്തിയിട്ടുണ്ട്. പിഷാരടിയുടെ സംവിധാനത്തിൽ പിറന്ന അവസാന ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കി ഗാനഗന്ധർവ്വനാണ്. താരത്തിന്റെ പുതിയ നേട്ടത്തിൽ ഇപ്പോൾ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ആരാധകർ.