തലയാ തനിയെ എടുത്തിട്ട് വന്തിരുന്ന എവളോ സന്തോഷപ്പെട്ടിരിക്കെ; ധനുഷിനൊപ്പം മഞ്ജുവിന്റെ തമിഴ് എന്‍ട്രി;വെട്രിമാരന്‍ ചിത്രം അസുരന്റെ ട്രെയ്ലര്‍ പുറത്ത്

Malayalilife
തലയാ തനിയെ എടുത്തിട്ട് വന്തിരുന്ന എവളോ സന്തോഷപ്പെട്ടിരിക്കെ; ധനുഷിനൊപ്പം മഞ്ജുവിന്റെ തമിഴ് എന്‍ട്രി;വെട്രിമാരന്‍ ചിത്രം അസുരന്റെ ട്രെയ്ലര്‍ പുറത്ത്

ഞ്ജു വാര്യരും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം അസുരന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. വെട്രിമാരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് മഞ്ജുവെത്തുന്നത്.വടചെന്നൈ, മാരി 2 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രമാണ് അസുരന്‍. പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്..

ചിത്രത്തില്‍ ധനുഷ് രണ്ട് ലുക്കുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.വടചെന്നൈയില്‍ കണ്ടതുപോലെ തന്നെ വയലന്‍സും ക്ലാസ് സംഘര്‍ഷവുംമൊക്കെ അസുരനിലും കാണാനാകും എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. പ്രകാശ് രാജും ചിത്രത്തില്‍ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. വളരെ ഗൗരവകരമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആധാരമാക്കിയാണ് അസുരന്‍ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകളുണ്ടായിട്ടുണ്ട്. ജി.വി പ്രകാശ് ആണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് അസുരന്‍ നിര്‍മിക്കുന്നത്.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് നിര്‍മ്മാണം. അഭിരാമി, ടീജെ അരുണാസലം, പ്രകാശ് രാജ്, പശുപതി, യോഗി ബാബു, ആടുകളം നരേന്‍, ഗുരു സോമസുന്ദരം, ബാലാജി ശക്തിവേല്‍, സുബ്രഹ്മണ്യ ശിവ, തലൈവാസല്‍ വിജയ്, കെന്‍ കരുണാസ്, പവന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ആര്‍ വേല്‍രാജ്. എഡിറ്റിംഗ് ആര്‍ രാമര്‍. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

Read more topics: # അസുരന്‍,# മഞ്ജു
Asuran Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES