Latest News

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ആര്യന്‍ ഖാന്‍;  ആര്യന്റെ തിരക്കഥയില്‍ നെറ്റ് ഫ്‌ളിക്‌സ് വെബ് സീരിസ് അണിയറയില്‍; പുറത്തിറക്കുന്നത് ആക്ഷേപഹാസ്യ കഥ

Malayalilife
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ആര്യന്‍ ഖാന്‍;  ആര്യന്റെ തിരക്കഥയില്‍ നെറ്റ് ഫ്‌ളിക്‌സ് വെബ് സീരിസ് അണിയറയില്‍; പുറത്തിറക്കുന്നത് ആക്ഷേപഹാസ്യ കഥ

ഷാരൂഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന്‍ ആര്യന്‍ ഖാനും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമുള്ള വ്യക്തിയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ ആര്യന്‍ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് വെബ് സീരീസിലൂടെ ആര്യന്‍ ഖാന്‍ അരങ്ങേറ്റം കുറിക്കുകയാണ്. എഴുത്തുകാരനായാണ് ആരന്റെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ലിക്സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. എന്നാല്‍ തിരക്കഥയെഴുതുന്ന താരപുത്രന്‍ വെബ് സീരീസ് സംവിധാനം ചെയ്തേക്കില്ല. 

അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകും. 2023 ആദ്യ പകുതിയോടെ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിനേതാക്കളുടെ ദൈനംദിന ജീവിതം പ്രമേയമാക്കുന്നതാണ് സീരീസ്. 

അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും സവിധാനം-തിരക്കഥ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കിയ ആര്യന്‍, കരണ്‍ ജോഹറിന്റെ 'തഖ്ത്'നായി പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷാരുഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം 'പഠാനിന്റെ' സെറ്റിലും ആര്യനെ കണ്ടിരുന്നു. ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ ആര്യന്‍ സഹായിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു.         

Aryan Khan Debut Web Series

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES