പ്രേമത്തിലെ മേരിയായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ചുരുണ്ട മുടിക്കാരി ഇപ്പോള്‍ തെലുങ്ക് സിനിമാലോകത്തെ തിരക്കേറിയ നായികയാണ്. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരന് ഇപ്പോള്‍ മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും അന്യഭാഷകളില്‍ തിളങ്ങുകയാണ്.
സൂപ്പര്‍ ഹിറ്റായ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മേരിയായി വന്ന അനുപമ പരമേശ്വരന് എന്ന തൃശൂരുകാരി പെണ്‍കുട്ടി പക്ഷെ പിന്നീട് നേരെ തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു. കന്നടയിലും തമിഴിലും തെലുങ്കിലുമായി നാഗചൈതന്യ, ധനുഷ്, സര്‍വാനന്ദ് എന്നീ താരങ്ങള്‍ക്കൊപ്പവും അനുപമ വേഷമിട്ടു. എന്നാല്‍ മലയാളത്തില്‍ പിന്നീട് അനുപമ നായികയായെത്തിയത് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷത്തില്‍ മാത്രമാണ്. പിന്നീട് ദുല്‍ഖറിന്റെ മണിയറയിലെ അശോകനില്‍ അസിസ്റ്റന്റ് ഡയറക്ടറും നായികയായും അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ ഒരു ചിത്രവും അതിന് ആരാധകര്‍ നല്കുന്ന പ്രതികരണവുമാണ്. നടിയുടെ ഗ്ലാമറസ് ചിത്രം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പിങ്ക് ഷോര്‍ട്ട് സ്ലീവ്ലെസ് ടോപ്പണിഞ്ഞ് പിന്തിരിഞ്ഞ് ഇരിക്കുന്നതാണ് ചിത്രം.
ചിത്രത്തില്‍ താരത്തിന്റെ കാലുകളും പിന്‍കഴുത്തും വ്യക്തമാണ്. തന്റെ ചുരുണ്ടമുടിയോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് താരം കുറിക്കുന്നത്. അവളുടെ ചുരുണ്ടമുടി ശരീരത്തിന്റെ വടിവിനെക്കുറിച്ച് നിങ്ങളെ മറന്നു കളയിക്കുന്നതാണ് സ്നേഹം. എന്നാണ് താരം കുറിച്ചത്. ഇതിനൊപ്പം തന്റെ കൈകാലുകള്‍ കണ്ട് ആകുലപ്പെടാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്. എന്റെ കൈകാലുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ദയവായി ഇവിടെനിന്നു മാറി നില്ക്കൂ സഹോദരീ സഹോദരന്മാരെ എന്നാണ് അനുപമ കുറിച്ചത്.