ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയായിരുന്നു താരത്തിന്റെ ശ്രദ്ധേയമായ മറ്റൊരു ചിത്രം. തുടർന്ന് നിരവധി സിനിമകളിൽ അവസരം അനശ്വരയെ തേടി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ പതിനെട്ടാം ജൻമദിനം ആഘോഷിക്കുകയാണ് അനശ്വര. ബർത്ത് ഡേ പ്രിൻസസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജൻമദിനാഘോഷ ചിത്രം അനശ്വര സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പതിനെട്ടിലേക്ക് ചിയേഴ്സ്. 15 വയസ് മുതൽ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം എന്ന ക്യാപ്ഷനാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്നത്.
ഐയ്മ റോസ് അടക്കമുള്ള താരങ്ങളും ആരാധകരും അനശ്വരയ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര. ഇത് കൂടാതെ താരം എവിടെ, മൈ സാന്റ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
അനശ്വരയുടെതായി അണിയറയിൽ വാങ്ക്, അവിയൽ, രാംഗി തുടങ്ങിയ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി. ത്രിഷയെ നായികയാക്കി എം ശരവണന്‍ സംവിധാനം ചെയ്യുന്ന രാംഗി എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് അനശ്വര.
18