Latest News

ശാലിനിക്ക്  പിറന്നാളിന് കിടിലന്‍ സര്‍പ്രൈസുമായി അജിത്; ലീലാ പാലസില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാനെത്തിയത് ശാലിനിയുടെ കോളേജ് സുഹൃത്തുക്കള്‍

Malayalilife
ശാലിനിക്ക്  പിറന്നാളിന് കിടിലന്‍ സര്‍പ്രൈസുമായി അജിത്; ലീലാ പാലസില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാനെത്തിയത് ശാലിനിയുടെ കോളേജ്  സുഹൃത്തുക്കള്‍

മിഴകത്തിന്റെ സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും പൊതുപരിപാടികളിലും മറ്റുമായി സജീവമാണ് ശാലിനി. ഈ കഴിഞ്ഞ നവംബര്‍ 20 ന് ശാലിനിയുടെ പിറന്നാളായിരുന്നു. പിറന്നാള്‍ ദിനത്തില്‍  ശാലിനിയ്ക്ക് അജിത് നല്‍കിയ അപ്രതീക്ഷിത സമ്മാനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ശാലിനിയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു നവംബര്‍ 20ന്. പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലെ ലീലാ പാലസില്‍ ശാലിനിക്കായി അജിത്ത് ഒരു പ്രത്യേക വിരുന്നൊരുക്കി. ശാലിനിയുടെ കോളജിലെ സുഹൃത്തുക്കളെ അജിത്ത് അതിഥിയായി ക്ഷണിക്കുകയും ചെയ്തു.

ശാലിനി അറിയാതെയാണ് അജിത്തിന്റെ നീക്കങ്ങള്‍. കുടുംബത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന ശാലിനിയെ ഹോട്ടലിലെത്തിച്ചു. അപ്പോഴാണ് അജിത് തനിക്ക് കരുതിവച്ച സമ്മാനത്തിന്റെ കാര്യം ശാലിനി അറിഞ്ഞത്. അജിത്തൊരുക്കിയ പിറന്നാള്‍ സമ്മാനം കണ്ട് ശാലിനി അമ്പരന്നു . ആഘോഷങ്ങള്‍ക്കായി ഹോട്ടലിലെ ഒരു ഹാള്‍ തന്നെ പൂര്‍ണ്ണമായും അജിത്ത് ബുക്ക് ചെയ്തിരുന്നു.

2000ലാണ് ഇരുവരും പ്രണയിച്ച് വിവാഹം ചെയതത്. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വിവാഹത്തിന് ശേഷം ശാലിനി സിനിമയോട് വിട പറഞ്ഞു. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്.

Read more topics: # ശാലിനി,# അജിത്
Ajith Kumar gave a surprise to his wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES