മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ നടി തനിക്ക് സൂര്യാതപമേറ്റെന്ന് വ്യക്തമാക്കിയ ഒരു ചിത്രം പങ്കുവച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
അഹാന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഷൂട്ടിംഗിനിടെ സൂര്യാതപമേറ്റെന്ന് വ്യക്തമാക്കി കൊണ്ട് ചിത്രം പങ്കുവച്ചിരിക്കുകയാണ്. അഹാനയുടെ ഫോട്ടോഷൂട്ട് ചുവപ്പ് നിറത്തില്‍ ഹെവി വര്‍ക്കുകളുള്ള ഗൗണിലായിരുന്നു. അഹാന ചിത്രത്തിനൊപ്പം എന്നാല്‍ ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നില്‍ക്കുമ്ബോള്‍ സൂര്യാതപം ഏല്‍ക്കുന്നത് എന്തൊരു കഷ്ടമാണെന്നാണ് കുറിച്ചത്. സൂര്യാതപം കഴുത്തിനു പിന്നിലായാണ് ഏറ്റത്. ഐസ് ബാഗ് കൊണ്ട് ഇത് പരിഹരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ അഹാന പങ്കുവച്ചത്. താരം ചിത്രങ്ങളില്‍ പോണ്ടിച്ചേരിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയതെന്നും സൂചിപ്പിക്കുന്നു.
ഇൻസ്റ്റഗ്രാമിൽ നേരത്തെ മുതൽ സജീവമായിരുന്നു അഹാന കൃഷ്‌ണ. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു താരപുത്രി. സിനിമ വിശേഷങ്ങൾക്ക് പുറമെ വീട്ടിലെ ചെറിയ സന്തോഷങ്ങളും രസകരമായ സംഭവങ്ങളും എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. പ്രേക്ഷകരുടെ ഇടയിൽ ഇവയെല്ലാം വൈറലുമാണ്.
2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്. പോയ വര്‍ഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടര്‍ന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടി ചിത്രം വണ്‍ ആണ് ഇഷാനിയുടെ അരങ്ങേറ്റ ചിത്രം. അച്ഛന്‍ കൃഷ്ണകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.