Latest News

കല അതിന്റെ ധർമ്മം നിർവഹിച്ചുകൊണ്ടിരിക്കും; സിനിമയിൽ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട അനുഭവം ആണ്; തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി

Malayalilife
topbanner
കല അതിന്റെ ധർമ്മം നിർവഹിച്ചുകൊണ്ടിരിക്കും; സിനിമയിൽ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട അനുഭവം ആണ്; തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി

ലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ കുഞ്ചാക്കോ ബോബൻ്റെ ന്നാ താൻ കേസ് കൊട് ചിത്രം കണ്ടതിന് പിന്നാലെ പ്രതികരണമറിയിച്ച് നടി സുരഭി ലക്ഷ്മി. വിമർശിച്ചത് താനും കൂടെ ഉൾപ്പെട്ട പാർട്ടിയെ ആണെന്നും പക്ഷെ സിനിമയ്ക്കെതിരെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങളെ താൻ അനുകൂലിക്കുന്നില്ലെന്നും സുരഭി വെളിപ്പെടുത്തിയിരിക്കുകയാണ്.

സിനിമയിൽ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട് അനുഭവം ഉണ്ടെന്നും കുഴി നികത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ടെന്നും എന്നും സുരഭി പറഞ്ഞു. ചാക്കോച്ചൻ എന്ന ഒരാളേ ആ സിനിമയിൽ കാണാൻ കഴിഞ്ഞില്ലെന്നും. രണ്ടാമത്തെ വരവിൽ കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ഒരു നടൻ എന്ന നിലയിൽ കഥാപാത്രമായി മാറിയിട്ടുള്ള ഒരു സിനിമായായി തോന്നിയെന്നും സുരഭി പറഞ്ഞു.

താനും അതേ പാർട്ടിയിലുള്ള ആളാണ്.  എന്നാൽ കുഴി എന്ന് പറയുന്നത് അതിനപ്പുറത്തേക്കുള്ള കാര്യമാണെന്നും അപ്പോൾ അത് നികത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ട്. അത് ചെയ്യുന്നുണ്ടെന്നാണ് തോന്നുന്നതെന്നും സുരഭി പറഞ്ഞു. നമ്മൾ ടാക്സ് അടച്ചിട്ടാണ് റോഡിലൂടെ പോകുന്നത്.

പലപ്പോഴും ​ഗൾഫിലുള്ള ആളുകൾ നമ്മുടെ നാട്ടിലെ റോഡിനെ കുറിച്ച് കുറ്റം പറയുന്നത് കേട്ടിട്ടുണ്ടെന്നും എന്നാൽ നാട്ടിലെ കാലാവസ്ഥയും സാഹചര്യവുമൊക്കെ വ്യത്യസ്തമാണെന്നും സുരഭി കൂട്ടിച്ചേർത്തു. സിനിമ സിനിമയും രാഷ്ട്രീയം രാഷ്ട്രീയവും തന്നെയാണ്. എപ്പോഴും കല അതിന്റെ ധർമ്മം നിർവഹിച്ചുകൊണ്ടിരിക്കും സുരഭി കൂട്ടിച്ചേർത്തു..

Actress surabhi lekshmi words about nna than case kodu movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES