ഈ കൊറോണ കാലത്തെങ്കിലും കല്യാണം കഴിക്കാൻ അനിയൻ ഉപദേശിക്കാറുണ്ട്; വെളിപ്പെടുത്തലുമായി സുബി സുരേഷ്

Malayalilife
ഈ കൊറോണ കാലത്തെങ്കിലും കല്യാണം കഴിക്കാൻ അനിയൻ ഉപദേശിക്കാറുണ്ട്; വെളിപ്പെടുത്തലുമായി  സുബി സുരേഷ്

വതാരകയായും നടിയായും എല്ലാം തന്നെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് സുബി സുരേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുബി  38 വയസ്സായിട്ടും ഇതുവരെ വിവാഹിതയായിട്ടില്ല.  പുരുഷഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം ദൃശ്യമാധ്യമങ്ങളിൽ കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി.

കോമഡി സ്കിറ്റുകളില് സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് എപ്പോഴും കോമഡിമാത്രം പറയുന്ന സുബി  രംഗത്തെത്തുന്നത്. ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന് വഴി ഇന്റസ്ട്രിയില് എത്തിയതാണ് സുബി.  സുബി ക്യാമറയ്ക്ക് മുന്നിലെത്തിയത്  ഏഷ്യനെറ്റില് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ്.  കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് സുബി അവതാരകയായി എത്തിയതോടെ  പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 

  അതേസമയം ഇപ്പോൾ  വിവഹാത്തെക്കുറിച്ചും അനിയൻ എബിയുടെ രസകരമായ ഉപദേശവും തന്റെ തീരുമാനത്തെ കുറിച്ചുമാണ് സുബി തുറന്നുപറയുന്നത്. അടുത്തിടെയായിരുന്നു അനിയൻ എബിയുടെ വിവാഹം. അവൻ തമാശയ്ക്ക് പറയാറുണ്ട്, എടീ എന്റെ കല്യാണം നടന്നപ്പോൾ ഭയങ്കര ചെലവായിരുന്നു. നീ ഈ കൊറോണ കാലത്ത് കല്യാണം കഴിക്ക്, വളരെ ലാഭമാണ്. അധികം ആഘോഷവും വേണ്ട, തിരക്കും കാണില്ല എന്ന്. എന്നാൽ തൽക്കാലം കാവിവാഹത്തെ കുറിച്ച്‌ ചിന്തിച്ചിട്ടില്ല എന്നാണ് സുബി പറയുന്നത്.

Actress subi suresh words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES