Latest News

ഓരോ ദിവസവും നിന്നെ സ്നേഹിക്കാൻ ഞാൻ പുതിയ കാരണങ്ങൾ കണ്ടെത്തുന്നു; ബോയ്ഫ്രണ്ടിനെക്കുറിച്ച് വെളിപ്പെടുത്തി നടി ശ്രുതി ഹാസൻ

Malayalilife
 ഓരോ ദിവസവും നിന്നെ സ്നേഹിക്കാൻ ഞാൻ പുതിയ കാരണങ്ങൾ കണ്ടെത്തുന്നു; ബോയ്ഫ്രണ്ടിനെക്കുറിച്ച് വെളിപ്പെടുത്തി നടി  ശ്രുതി ഹാസൻ

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി ശ്രുതി ഹാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. ഒരു ഗായിക കൂടിയാണ് ശ്രുതി.  ശ്രുതി ഹാസനും ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമായ ശന്തനു ഹസാരികയും ഏറെ നാളായി പ്രണയത്തിലാണ് എന്നുള്ള വാർത്ത പുറത്തു വന്നിരുന്നു. 

അടുത്തിടെ  മുംബൈയിൽ ശന്തനുവിന്റെ ആർട്ട് ഏക്സിബിഷൻ നടന്നു. എക്സിബിഷൻ ശ്രുതിയുടെ ബാൻഡിന്റെ പെർഫോമൻസും ഉണ്ടായിരുന്നു.  എന്നാൽ ഇപ്പോൾ ബോയ്ഫ്രണ്ടിനെ ഓർത്ത് താൻ അഭിമാനം കൊള്ളുകയാണെന്ന് പറയുകയാണ് ശ്രുതി ഹാസൻ. ”ഓരോ ദിവസവും നിന്നെ സ്നേഹിക്കാൻ ഞാൻ പുതിയ കാരണങ്ങൾ കണ്ടെത്തുന്നു, നിന്നോട് ബഹുമാനം മാത്രം,” ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സഹോദരി അക്ഷര ഹസനും ശ്രുതി നന്ദി പറഞ്ഞിട്ടുണ്ട്.

 ശ്രുതിയുടേതായി ഏറ്റവും ഒടുവിൽ വിജയ് സേതുപതി നായകനായ ‘ലാംബം’ ആണ് റിലീസായ ചിത്രം. തന്റെ ബിഗ് ബജറ്റ് സിനിമയായ സലാറിന്റെ കാത്തിരിപ്പിലാണ് താരം.  സിനിമ റിലീസ് ഏപ്രിൽ 14 നാണ് ചെയ്യുക. ശ്രുതിയുടെ വെബ് സീരീസായ ബെസ്റ്റ്സെല്ലർ ഫെബ്രുവരി 18 ന് ആമസോൺ പ്രൈമിൽ റിലീസിന് തയ്യാറെടുക്കുകയാണ്.  വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ഒന്നായിരുന്നു അമേരിക്കൻ നാടക നടനായ മൈക്കിൾ കോർസലെയുമായുളള ശ്രുതിയുടെ പ്രണയവും വേർപിരിയലും. നാലു വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. ഇതിനുശേഷമാണ് ശന്തനുവുമായി ശ്രുതി പ്രണയത്തിലാവുന്നത്.

Actress sruthi haasan words about boy friend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES