മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശിൽപ ബാല. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു അവതാരക കൂടിയാണ് ശിൽപ. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവവുമാണ്. എന്നാൽ ഇപ്പോൾ വിവാഹ ജീവിതത്തില്‍ ഭാര്യാ- ഭര്‍തൃ ബന്ധം എങ്ങനെയായിരിക്കണം എന്ന് ശില്‍പ പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആയി മാറുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശില്‍പ ബാല ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
എന്റെ കല്യാണത്തിന് കൂട്ടുകാരൊക്കെ കരഞ്ഞപ്പോള്‍ ഇവരൊക്കെ എന്തിനാണ് കരയുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. ഇനി ഇവളെ കിട്ടില്ല, വേണ്ട സമയത്ത് സംസാരിക്കാന്‍ പറ്റില്ല എന്നതൊക്കെയായിരുന്നു അവരുടെ സങ്കടത്തിന് കാരണം. പക്ഷേ അതിലൊന്നും ഒരു കാര്യവുമില്ലല്ലോ. പക്ഷേ സത്യാവസ്ഥ എന്താണെന്ന് വെച്ചാല്‍ കല്യാണത്തിന് മുന്‍പത്തേക്കാളേറെ ഞാനിപ്പോള്‍ എന്റെ സുഹൃത്തുക്കളെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
കല്യാണത്തിന് ശേഷവും ഞാന്‍ എന്റേതായ സമയം കണ്ടെത്തുന്നുണ്ട്. കല്യാണത്തിനു മുന്‍പത്തേതിനേക്കാള്‍ കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് കല്യാണത്തിനു ശേഷമാണ്. അതൊക്കെ ചെയ്യാനായി വീട്ടുകാരുടെ സപ്പോര്‍ട്ട് വലിയൊരു ഘടകമാണ്. അവരുടെ ഒപ്പം നിന്നുകൊണ്ട് നമുക്ക് ഇതെല്ലാം ചെയ്യാവുന്നതേയുള്ളൂ. നാളെ എന്റെ ഭര്‍ത്താവ് നീ ആരോടും മിണ്ടരുതെന്ന് പറയുകയാണെങ്കില്‍ ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പാടില്ലായിരുന്നു എന്നേ ആദ്യം ചിന്തിക്കൂ. മറിച്ചാണ് ചിന്തിക്കേണ്ടി വരുന്നതെങ്കില്‍ നിങ്ങള്‍ വലിയൊരു അബദ്ധം കാണിച്ചെന്നേ പറയാന്‍ പറ്റു.
കല്യാണത്തിന് മുന്‍പുണ്ടായിരുന്നത് പോലെ തന്നെ ലൈഫില്‍ ഒരു വിലക്കുകളുമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുകയാണ് എങ്കില്‍ അവര്‍ക്ക് കല്യാണത്തിന് ശേഷമുള്ള ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ പറ്റും. അങ്ങനെ അല്ലാത്തവര്‍ ആ ജീവിതം ഇട്ടെറിഞ്ഞ് പോകുക തന്നെ വേണം. അതിന് അവര്‍ കാണിക്കുന്നതാണ് ധൈര്യം. ആ ധൈര്യം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണം. എന്റെ ഭര്‍ത്താവുമായുള്ള ബോണ്ട് ഓരോ വര്‍ഷവും മെച്ചപ്പെട്ട് വരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് അങ്ങനെ ആവുക തന്നെ വേണം. മറിച്ചാണെങ്കില്‍ അത് വഷളാകും. ഭാര്യ ഭര്‍ത്താവ് അഡല്‍ട്ട് കോമഡികള്‍ വായിക്കേണ്ട അവസ്ഥ വരുമ്പോള്‍ അവിവാഹിതരായവര്‍ക്ക് നമ്മള്‍ കൊടുക്കുന്നത് തെറ്റായ കാഴ്ചപ്പാടല്ലേ എന്നാണ് ഞാന്‍ ചിന്തിക്കുക. വീട്ടിലെത്തുമ്പോള്‍ ശല്യമാണെന്ന കണ്‍സപ്റ്റ് ഷെയര്‍ ചെയ്യുന്നത് എന്തിനാണ്. ഇത് മാറേണ്ട ഒരു കാര്യമാണ്. അതേസമയം ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലുണ്ടാകുന്ന മണ്ടത്തരങ്ങളിലൂടെയും പൊട്ടത്തരങ്ങളിലൂടെയും തമാശകള്‍ ഉണ്ടാക്കാമല്ലോ. തങ്ങള്‍ക്കിടയിലെ അനുഭവങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാറുണ്ട്.