മലയാള സിനിമാസീരിയല്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ശരണ്യ ശശി. ശാലീന സുന്ദരിയാണ് ശരണ്യ. ചോട്ടോ മുംബൈയില്‍ മോഹന്‍ലാലിന്റെ അനുജത്തിയായിട്ടും വേഷമിട്ടിട്ടുള്ള താരം ഒട്ടെറെ സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സൗന്ദര്യവും കഴിവും കൊണ്ടാണ് ശരണ്യ സിനിമാസീരിയല്‍ മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയത്. എന്നാല്‍ ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. അടുത്തിടെയായിരുന്നു അർബുദ രോഗത്തെ തുടർന്ന് ശരണ്യ ഈ ലോകത്തോട് തന്നെ വിടപറഞ്ഞതും. എന്നാൽ ഇപ്പോൾ ശരണ്യയുടെ മരണം സംഭവിച്ച് മാസങ്ങള്‍ക്കിപ്പുറം ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗീത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നന്ദു മഹാദേവയുടെ വീട്ടിലിരുന്നാണ്, ഇന്റര്‍വ്യൂ ചെയ്യുന്നതെന്ന് പറഞ്ഞാണ് ഗീത പറഞ്ഞ് തുടങ്ങുന്നത്. താന്‍, തെരേസ എന്ന വ്യക്തി മുഖേന ശരണ്യയുടെ ആത്മാവിനോട് സംസാരിച്ചെന്നാണ് ഗീത വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഗീതയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ,
രണ്ടര മൂന്ന് മണിക്കൂര്‍ നേരം ശരണ്യയുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. ഇതിനായി ഇരുന്ന്, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ വന്നു. പണ്ട് കാലങ്ങളിലെ ക്യാമറാ ഫിലിമിലെ നെഗറ്റീവ് രൂപം പോലെയാണ് ശരണ്യയെ കണ്ടത്. കുറേ ചോദ്യങ്ങള്‍ അവളോട് ചോദിച്ചു. അതിനെല്ലാം അവള്‍ മറുപടി പറഞ്ഞു. അവള്‍ ഈശ്വരന്റെ പ്രൊട്ടക്ഷനിലാണ് അവിടെ ഇരിക്കുന്നതെന്നും, അങ്ങനെയാണ് വന്നതെന്നും പറഞ്ഞു. പുനര്‍ജന്മം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന് പറഞ്ഞു.
ശരണ്യയുടെ പിറന്നാള്‍ ആയ മാര്‍ച്ച് 15 ന് മുമ്പാണ് ഇത് നടക്കുന്നത്. അതിനാല്‍ തന്നെ, അവള്‍ക്കിഷ്ടപ്പെട്ട ഒരു കഷ്ണം കേക്കും പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നല്‍കി. അത് അവള്‍ സന്തോഷത്തോടെ സ്വീകരിച്ചതായും എന്നെ അറിയിച്ചു. അവള്‍ ഇപ്പോഴും, എന്റെ കൂടെ ഉള്ളതായാണ് ഞാന്‍ ജീവിക്കുന്നത്. അവള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങാറുണ്ട്. അവളുടെ പ്രായത്തിലുള്ള ഏതെങ്കിലും കുട്ടികളെ കാണുമ്പോള്‍ അത് അവര്‍ക്ക് കൊടുക്കും. എന്നും ഗീത കൂട്ടിച്ചേര്‍ത്തു.