കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ ആണ്: സാധിക വേണുഗോപാൽ

Malayalilife
കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ ആണ്: സാധിക വേണുഗോപാൽ

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമെല്ലാമാണ് സാധിക വേണുഗോപാല്‍. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഒരു സ്ഥാനമുറപ്പിച്ച നടി പിന്നീട് അവതാരകയായും എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. എന്നാൽ ഇപ്പോൾ വിസ്മയയുടെ മരണത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

കല്യാണം ഒരു തെറ്റല്ല. പക്ഷേ ആ കല്യാണം തെറ്റാണെന്നു തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരം. ആണിനായാലും പെണ്ണിനായാലും ഒന്നിച്ചു പോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയുന്നത് തന്നെ ആണ് പരിഹാരം. കല്യാണം കഴിക്കാഞ്ഞാല്‍ കുറ്റം, കഴിച്ചിട്ട് കുട്ടികള്‍ ഇല്ലാഞ്ഞാല്‍ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം.

വിവാഹപ്രായം ആയി എന്താണ് കെട്ടാത്തത് എന്ന് ചോദിക്കാന്‍ നില്‍ക്കുന്നവരെ ഒന്നും ജീവിക്കുമ്പോള്‍ കാണാന്‍ കിട്ടാറില്ല. നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്? ഒരുപരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മില്‍ കൂട്ടി ചേര്‍ക്കാന്‍ 30 മിനിറ്റ് മതി. വര്‍ഷങ്ങളായി പരിചയമുള്ള ആ ജീവിതം മതിയെന്ന് തീരുമാനിച്ചവര്‍ക്ക് പിരിയാന്‍ വര്‍ഷങ്ങളും മറ്റു നൂലാമാലകളും.

കണക്ക് പറഞ്ഞു എണ്ണി വാങ്ങുന്ന കാശും സ്വര്‍ണവും, കണക്കില്‍ വ്യത്യാസം വന്നാല്‍ ജീവിതം ദുസ്സഹം! തീരാ വ്യഥകളും ഗാര്‍ഹിക പീഡനവും വേറെ. വിഷമം പറയാന്‍ സ്വന്തം വീട്ടിലെത്തിയാല്‍ ബലേഭേഷ്, പെണ്ണ് സഹിക്കാന്‍ ആയി ജനിച്ചവളാണ് ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതൊക്കെ പുറത്തറിഞ്ഞാല്‍ നമുക്ക് നാണക്കേടല്ലേ? സമൂഹം എന്ത് കരുതും? കുടുംബക്കാര്‍ എന്ത് വിചാരിക്കും? അച്ഛനെ ഓര്‍ത്തു ഇതൊക്കെ മറന്നേക്കൂ അമ്മ അനുഭവിച്ചത് ഇതിനേക്കാള്‍ അപ്പുറം ആണ്, ഇതൊക്കെ ചെറുത് നിസാരം എന്നൊക്കെ പറഞ്ഞു സ്വന്തം ആയി ഈ ലോകത്തു ആരും ഇല്ല എന്ന തിരിച്ചറിവും കിട്ടി ബോധിച്ചു സന്തോഷിച്ചു തിരിച്ചു വന്ന വഴിക്കു പോകാം.

എന്നിട്ട് അവസാനം സഹികെട്ടു ജീവന്‍ അവസാനിക്കുമ്പോള്‍ ഒരായിരം ആളുകള്‍ ഉണ്ടാകും സഹതാപ തരംഗവുമായി, ഇത്രയ്ക്കു വേദനിച്ചുന്നു ഞങ്ങള്‍ അറിഞ്ഞില്ല,ഞങ്ങളോടൊന്നും പറഞ്ഞില്ല, എന്തിനു ഇങ്ങനൊക്കെ ചെയ്തു. പ്രഹസനത്തിന്റെ മൂര്‍ഥനയാവസ്ഥ!

കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ ആണ്. ഇവിടെ പലരും കല്യാണം കഴിക്കുന്നത് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി ആണ്. പഠിക്കുന്നവര്‍ പഠിച്ചോട്ടെ, ജോലി ചെയ്യുന്നവര്‍ അത് ചെയ്‌തോട്ടെ കല്യാണം അല്ല ജീവിതത്തിലെ മഹത്തായ കാര്യം ജീവനോടെ അഭിമാനത്തോടെ ജീവിക്കുന്നത് തന്നെ ആണ്. അവര്‍ക്കു കല്യാണം കഴിക്കാന്‍ തോന്നുമ്പോള്‍ അവരായിട്ട് പറഞ്ഞോട്ടെ, ജീവിതം ജീവിച്ചു കഴിഞ്ഞ ആളുകളെന്തിനു ജീവിതം തുടങ്ങുന്നവരുടെ ജീവിക്കാന്‍ ഉള്ള അവകാശം തട്ടിയെടുക്കണം? ഇതൊക്കെ എന്നാണാവോ ആളുകള്‍ തിരിച്ചറിയുന്നത്. ആദരാഞ്ജലികള്‍.

Actress sadhika venugopal note about vismaya death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES