മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രജീഷ് വിജയൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ പ്രണയത്തെ കുറിച്ചും പ്രണയ പരാജയങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് രജിഷ. ഒപ്പം സൂര്യയെ കുറിച്ച് ജ്യോതിക മുന്‍പ് പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ സത്യമാണെന്ന് താന്‍ അനുഭവത്തിലൂടെ മനസിലാക്കിയെന്നും നടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ്.
രജിഷയുടെ വാക്കുകള്‍ ഇങ്ങനെ, താന്‍ അഭിനയിച്ച സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയില്‍ പ്രണയം നിരസിച്ചതിന് കാമുകന്‍ തന്നെയാണ് പീഡിപ്പിക്കുന്നത്. നമുക്ക് പ്രണയിക്കാന്‍ ഒരു കാരണം ഉള്ളത് പോലെ അത് വേണ്ട എന്ന് വെക്കാനും ഒരു കാരണമുണ്ട്. ആത്മാര്‍ഥമായി നമ്മള്‍ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ പിന്നെ ആ റിലേഷന്‍ഷിപ്പ് വേണ്ടെന്ന് വെക്കുന്നത് എത്രമാത്രം വേദനയോടെയാണെന്ന് ആലോചിച്ച് നോക്കണം. വേണ്ടെന്ന് വെക്കുന്നത് പെണ്ണോ ആണോ ആരാണെങ്കിലും അതിനൊരു കാരണം തീര്‍ച്ചയായും ഉണ്ടാവും. ആ കാരണം മനസിലാക്കാനുള്ള യുക്തി മാത്രം മനുഷ്യന് ഉണ്ടാവണം എന്നുള്ളതാണ്.
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അഭി എലിയെ വേണ്ടെന്ന് വെക്കുന്നുണ്ട്. ശേഷം എലിസബത്ത് പോയി അഭിയുടെ മുഖത്ത് ആസിഡ് അഴിച്ചാല്‍ എങ്ങനെ ഉണ്ടാവും. അത് അഭിയുടെ ചോയിസ് ആണ്. അതില്‍ എലി എത്ര വിഷമിച്ചാലും കരഞ്ഞാലുമൊക്കെ അതിന്റെ ഭാഗമാണ്. അതൊക്കെ ചെയ്താലും മറ്റൊരാളെ ഹേര്‍ട്ട് ചെയ്യാനുള്ള അവകാശം നമുക്ക് ആര്‍ക്കുമില്ല. യെസ് പറയാനും നോ പറയാനും ഉള്ള അവകാശമേയുള്ളു. എന്ത് കൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് മാത്രം ആ ചോയിസ് ഇല്ലാത്തത്.
പിന്നെ ഈ തേപ്പ് എന്നൊരു വാക്ക് കണ്ട് പിടിച്ചതാണ് എനിക്കേറ്റവും ഇറിറ്റേഡ് ആയി തോന്നിയിട്ടുള്ളത്. ആത്മാര്‍ഥമായിട്ടാണ് സ്നേഹിക്കുന്നതെങ്കില്‍ അവിടെ തേപ്പ് എന്നതിനൊരു പ്രസക്തി ഇല്ല. ഒരാളെ വേണ്ടെന്ന് വെക്കുന്നത് ജീവിതത്തെ വീര്‍പ്പ് മുട്ടിക്കുന്നത് കൊണ്ടോ കരിയറുമായി മുന്നോട്ട് പോവരുത് എന്നൊക്കെ പറയുന്നത് കൊണ്ടാവാം. ഒരാള്‍ പ്രണയം നിരസിക്കുമ്പോള്‍ അയാളെ പോയി റേപ്പ് ചെയ്യുകയോ, കൊല്ലുകയോ ചെയ്യുന്നതല്ല അതിന്റെ പ്രതികരണം. ഇഷ്ടമുള്ള ഒരാളോട് എങ്ങനെയാണ് അങ്ങനെ ചെയ്യാന്‍ സാധിക്കുക.
ബൈക്കോടിക്കാന്‍ പഠിച്ചത് ജയ്ഭീമിന് വേണ്ടിയാണ്. എല്ലാ കാര്യങ്ങളും ഞാന്‍ സിനിമയ്ക്ക് വേണ്ടിയായിരുന്നു പഠിച്ചത്. സ്വിമ്മിംഗ് പഠിച്ചതും ടൂവീലര്‍ ഓടിക്കാന്‍ പഠിച്ചതുമെല്ലാം സിനിമയ്ക്ക് വേണ്ടിയാണ്. സൈക്കിള്‍ ബാലന്‍സ് ഉള്ളതു കൊണ്ട് ബൈക്കോടിക്കാന്‍ ഒരു പരിധി വരെ പ്രശ്നമില്ലായിരുന്നു. പെട്ടെന്ന് പഠിക്കാനായി. പക്ഷേ ടെന്‍ഷന്‍ സൂര്യ സാര്‍ ഉള്ളപ്പോഴാണ്. കൂടെയിരിക്കുമ്‌ബോള്‍ സൂര്യ സാറിന് ഒരു പ്രശ്‌നവും ഇല്ലായിരുന്നു.
പക്ഷേ ചുറ്റിനും ഉള്ള ആളുകള്‍ക്കും ടെന്‍ഷനാണ്. ഇവളെങ്ങാനും കൊണ്ട് പോയി സൂര്യ സാറിനെ ഉരുട്ടി ഇടുമോന്ന് എല്ലാവരും നോക്കിയിരുന്നു. എല്ലാവരുടെയും ടെന്‍ഷന്‍ നമ്മുടെ ഉള്ളിലേക്ക് വരും. ആ സീനിന് മുന്‍പ് ഞാന്‍ 10 തവണ ഓടിച്ച് നോക്കും. സാറിരിക്കുമ്‌ബോഴാണ് പേടി. അപ്പോഴാണ് എനിക്ക് വിറക്കാന്‍ തുടങ്ങുന്നത്. അഭിനയിക്കാന്‍ പേടിച്ചിട്ടല്ല, സാറിന് വല്ലോം പറ്റുമോന്ന് ഓര്‍ത്തിട്ടാണ് പേടി. പക്ഷേ പുള്ളി അത്രയധികം സപ്പോര്‍ട്ടീവായ സഹതാരമാണ് അദ്ദേഹം. എന്തൊരു ജെന്റില്‍മാനാണെന്ന് അറിയുമോ. അടുത്തിടെ ജ്യോതിക സൂര്യയെ കുറിച്ച് പറയുന്നൊരു അഭിമുഖം കണ്ടിരുന്നു. ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും സൂര്യ പെര്‍ഫ്ക്ടാണെന്നായിരുന്നു ജ്യോതിക സാക്ഷ്യപ്പെടുത്തിയത്.
അതിലൊരു തരിപോലും മായമില്ലാതെയാണ് അവര്‍ പറയുന്നത്. ഇത്രയ്ക്കും ഒരാള്‍ എങ്ങനെയാണ് പെര്‍ഫക്റ്റാവുന്നത് എന്ന് നമ്മള്‍ ആലോചിച്ച് പോവും. എല്ലാ ഷോട്ടിലും അദ്ദേഹം പ്രസന്റാണ്. ക്യാരവാനിലോട്ട് തിരിച്ച് പോവാറില്ല, എന്റെ ഷോട്ടാണെങ്കിലും സാര്‍ വന്ന് നോക്കും. നല്ലതാണെങ്കില്‍ അദ്ദേഹം അത് പറയും. ഞാനൊക്കെ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. വാരണം ആയിരമാണ് ഞാന്‍ ആദ്യം കാണുന്ന തമിഴ് സിനിമ. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ സംസാരിക്കാന്‍ പറ്റിയിരുന്നില്ല. അത്രയും ഇഷ്ടമുള്ള, ആരാധനയോടെ കാണുന്ന ആക്ടര്‍ നമ്മള്‍ക്ക് തരുന്ന സപ്പോര്‍ട്ട് അതൊരു വലിയ കാര്യമാണ്.