മലയാളം അധ്യാപകൻ പറഞ്ഞപ്പോഴാണ് അമ്മ അഭിനയിച്ച സിനിമ കണ്ടത്; തുറന്ന് പറഞ്ഞ് നടി പ്രവീണയുടെ മകൾ ഗൗരി

Malayalilife
മലയാളം അധ്യാപകൻ പറഞ്ഞപ്പോഴാണ് അമ്മ അഭിനയിച്ച സിനിമ കണ്ടത്; തുറന്ന് പറഞ്ഞ് നടി പ്രവീണയുടെ മകൾ ഗൗരി

ലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോള്‍ സീരിയലുകളിൽ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. 

എന്നാൽ ഇപ്പോൾ മലയാളം അധ്യാപകൻ പറഞ്ഞപ്പോഴാണ് അമ്മ അഭിനയിച്ച സിനിമ കണ്ടതെന്ന അനുഭവം തുറന്നു പറയുകയാണ് നടി പ്രവീണയുടെ മകൾ ഗൗരി. അഗ്‌നിസാക്ഷിയിൽ കുട്ടിയുടെ അമ്മ അഭിനയിച്ചിട്ടുണ്ട്. നല്ല സിനിമയാണത് എന്ന് മലയാളം അധ്യാപകൻ പറഞ്ഞപ്പോൾ താൻ പോയി സിനിമ കാണുകയായിരുന്നു. അമ്മയുടെ കഥാപാത്രങ്ങളിൽ തനിക്ക് ഏറെ ഇഷ്ടം ബാംഗ്ലൂർ ഡേയ്‌സിലേതാണ് അതിലെ കഥാപാത്രം ഏറെ തമാശ നിറഞ്ഞതാണെന്ന് മകൾ പറഞ്ഞു.

എന്നാൽ ഞാൻ സിനിമകൾ അധികം കാണാറില്ല. അതാണ് ഞങ്ങൾക്കിടയിലെ വ്യത്യാസം. അതിന് മകൾ എന്നെ വഴക്ക് പറയും. അമ്മ സിനിമ കാണുന്നില്ല, അതുകൊണ്ടാണ് സിനിമയിൽ അധികം വർക്ക് ചെയ്യാത്തത് എന്നൊക്കെ മകൾ വിമർശിക്കാറുണ്ട്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ആളാണ് ഞാൻ. സിനിമ വന്നാൽ ചെയ്യും. ഇല്ലെങ്കിൽ അതിനെക്കുറിച്ച് ആലോചിക്കാറില്ല,പറയത്തക്ക സിനിമകളൊന്നും താൻ ചെയ്തിട്ടില്ലെന്നും കുഞ്ഞ് ജനിച്ച് കുറച്ച് കഴിഞ്ഞപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രവീണ പറഞ്ഞു. 

Actress praveena daughter words about her mother movies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES