നിറമിഴികളോടെ മകളെ യാത്രയാക്കി പൂര്‍ണിമ; കണ്ണുനിറച്ച് നച്ചുവും; പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ വിങ്ങി പ്രാര്‍ത്ഥന

Malayalilife
നിറമിഴികളോടെ മകളെ യാത്രയാക്കി പൂര്‍ണിമ; കണ്ണുനിറച്ച് നച്ചുവും; പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ വിങ്ങി പ്രാര്‍ത്ഥന

പൂര്‍ണിമ- ഇന്ദ്രജിത്ത് ദമ്പതികളുടെ മകളും, ഗായികയുമാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം കുടുംബവുമൊന്നിച്ചുളള വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രാര്‍ത്ഥന ഉപരി പഠനത്തിനായി ലണ്ടനിലേക്ക് പോയത്. വിമാനം കയറും മുമ്പ് പൂര്‍ണിമയുടെ മാതാപിതാക്കളോടും കുടുംബത്തോടും എല്ലാം യാത്ര പറഞ്ഞ് കരയുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ, ലണ്ടനില്‍ എത്തിയ ശേഷം അമ്മ പൂര്‍ണിമയും അനിയത്തി നക്ഷത്രയും തന്നെ യാത്രയാക്കിയ വീഡിയോ ഏറെ വേദനയോടെ പങ്കുവച്ചിരിക്കുകയാണ് പ്രാര്‍ത്ഥന.

ഐ ലവ് യൂ എന്ന് പറഞ്ഞു കൊണ്ട് പൂര്‍ണിമ വാത്സല്യത്തോടെ ചേര്‍ത്തു പിടിക്കുന്ന വീഡിയോയും ഐ ലവ് യൂ എയ്ഞ്ചല്‍ ബേബി എന്നു പറഞ്ഞു കൊണ്ട് നക്ഷത്രയ്ക്കും ഒപ്പമുള്ള വീഡിയോ ആണ് പ്രാര്‍ത്ഥന പങ്കുവച്ചിരിക്കുന്നത്. പൂര്‍ണിമയും നക്ഷത്രയും പ്രാര്‍ത്ഥനയെ യാത്രയാക്കിയപ്പോള്‍ ഇന്ദ്രജിത്ത് എവിടെ എന്ന ചോദ്യം ആരാധകര്‍ ചോദിച്ചിരുന്നു. ഇന്ദ്രജിത്ത് ലണ്ടനില്‍ ആണ് ഉള്ളത്. ഓണത്തിന് മുന്നേ തന്നെ ഇന്ദ്രജിത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ലണ്ടനില്‍ എത്തിയിരുന്നു. മകളെ സ്വീകരിക്കുവാനും അഡ്മിഷന്‍ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ഇന്ദ്രജിത്ത് തിരിച്ചു വരൂ.

അതേസമയം, അമ്മയേയും അനിയത്തിയേയും വളരെയധികം മിസ് ചെയ്യുന്നതിന്റെ വേദനയിലാണ് പ്രാര്‍ത്ഥന. നാട്ടില്‍ നിന്നും കൊണ്ടു പോയ പെട്ടി തുറന്ന ചിത്രവും താരം പങ്കുവച്ചിരുന്നു. വളരെ യേറെ സങ്കടത്തോടെയാണ് പ്രാര്‍ത്ഥനയെ ബന്ധുക്കളെല്ലാം യാത്രയാക്കിയത്. ഞാന്‍ എടുത്തു നടന്ന കുട്ടിയാണ് ഇപ്പോള്‍ വിദേശത്ത് പഠിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞു കണ്ണു നിറയ്ക്കുകയായിരുന്നു പൂര്‍ണിമയുടെ അനിയത്തി.

യാത്ര പറയാന്‍ നേരം അപ്പുപ്പന്‍, അമ്മുമ്മ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ചു കരയുന്ന പ്രാര്‍ത്ഥനയെ ആണ് വീഡിയോയില്‍ ആരാധകര്‍ കണ്ടത്. ' ഹാര്‍ടസ്റ്റ് ഗുഡ് ബൈ' എന്ന അടിക്കുറിപ്പു നല്‍കിയാണ് പ്രാര്‍ത്ഥന പോസ്റ്റ് ഷെയര്‍ ചെയ്തത്. ഉപരി പഠനത്തിനായി വിദേശത്തു പോവുകയാണെന്ന് കമന്റുകളില്‍ നിന്നുമാണ് ആരാധകര്‍ക്ക് വ്യക്തമായത്. കരയുന്ന പ്രാര്‍ത്ഥനയെ ആശ്വസിപ്പിക്കുന്ന പൂര്‍ണിമയും വീഡിയോയില്‍ ഉണ്ടായിരുന്നു.

നടി, അവതാരക, ഫാഷന്‍ ഡിസൈനര്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സാന്നിധ്യമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. മകള്‍ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മയെന്നതിലുപരി നല്ലൊരു സുഹൃത്തുകൂടിയാണ് പൂര്‍ണിമ. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പൂര്‍ണിമ ഇടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്.

അച്ഛനും അമ്മയും അഭിനയത്തില്‍ തിളങ്ങുമ്പോള്‍ പാട്ടിന്റെ വഴിയാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന തിരഞ്ഞെടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. പാട്ട് പാടുന്നതിന്റെയും ഡാന്‍സ് ചെയ്യുന്നതിന്റെയും എല്ലാം വീഡിയോകള്‍ പ്രാര്‍ത്ഥന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. പിന്നണി ഗായികയായ പ്രാര്‍ത്ഥന ' ദി ഗ്രേറ്റ് ഫാദര്‍' എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനം ആലപിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും പ്രാര്‍ത്ഥന പിന്നണി പാടിയിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ 'ലാലേട്ടാ...' എന്ന പാട്ടിലൂടെയാണ് പ്രാര്‍ത്ഥന ശ്രദ്ധിക്കപ്പെട്ടത്.

കൂടാതെ, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത 'തായ്ഷി'നു വേണ്ടി 'രേ ബാവ്രെ' എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡില്‍ പ്രാര്‍ത്ഥനയുടെ അരങ്ങേറ്റം. പാട്ടും ഗിത്താര്‍ വായനയും ഡബ്‌സ്മാഷുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകള്‍ പാടിയുളള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്.

 

Actress poornima indrajith and prarthana video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES