ഒരു പതിറ്റാണ്ടോളം ദുബായ് എഫ്എം മേഖലയില്‍ ജോലി ചെയ്ത് സിനിമയിലേക്ക് എത്തിയ നടിയാണ് നൈല ഉഷ . 2013 ല്‍ പുറത്തു വന്ന കുഞ്ഞനന്ദന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി പ്രശസ്തയായത് . ജയസൂര്യ നായികനായ പുണ്യാളന് അഗര്‍ബത്തീസ് എന്ന ചിത്രത്തിലൂടെയാണ്. ലൂസിഫറിലും മികച്ച വേഷമാണ് നടിയെ തേടിയെത്തിയത്. അടുത്തിടെയായിരുന്നു താരം പങ്കുവച്ച ഒരു വീഡിയോ വൈറലായി മാറിയത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ നൈല ഉഷയും സുഹൃത്തുക്കളും അവിടുത്തെ പ്ലേറ്റുകൾ എറിഞ്ഞ് പൊട്ടിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ഇതിനെ ചോദ്യം ചെയ്ത് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ നടന്ന സംഭവം എന്താണെന്ന് വ്യക്തമാക്കി കൊണ്ട് ഇപ്പോൾ താരം രംഗത്ത് എത്തിയിരിക്കുകയാണ്.
താരത്തിന്റെ വാക്കുകളിലൂടെ .....
താൻ ചെയ്തത് ഒരു ഗ്രീക്ക് ട്രഡീഷൻ ആണെന്നും റസ്റ്റോറന്റ് ഒരു ഗ്രീക്ക് റസ്റ്റോറന്റ് ആണ്. ഗ്രീക്കുകാര്‍ വർഷങ്ങളായി ഫോളോ ചെയ്തു വരുന്ന ഒരു പാരമ്പര്യം ആണിത്, എന്തെങ്കിലും വിശേഷദിവസങ്ങൾ ഒക്കെ വരുമ്പോൾ പ്ലേറ്റ് പൊട്ടിക്കുന്നത് സാധാരണകാര്യമാണ്. ഇത് ഫുഡ് കഴിക്കാൻ ഉപയോഗിക്കുന്ന പ്ലേറ്റ് പോലെയല്ലെന്നും പൊട്ടിക്കാൻ വേണ്ടി അവരുണ്ടാക്കുന്ന പ്ലേറ്റാണ്. പൊട്ടിക്കാൻ വേണ്ടി ഉണ്ടാക്കുന്ന പ്ലേറ്റുകളാണ് അതെന്നും അത് തറയിലിട്ട് പൊട്ടിച്ച് കഴിഞ്ഞാൽ പൊട്ടിയത് ശേഖരിച്ച് വീണ്ടും പ്ലേറ്റുകളുണ്ടാക്കി അടുത്ത ഗസ്റ്റിന് നൽകുകയാണ് ചെയ്യുക. ഇത് ഒരു പാരമ്പര്യത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാണെന്നും ഫുഡ് കഴിക്കുന്ന പ്ലേറ്റല്ല എറിഞ്ഞുപൊട്ടിക്കുന്നത്.