Latest News

സെലിബ്രിറ്റി ഇമേജ് ഉണ്ടാകുമ്പോള്‍ മനഃപൂര്‍വ്വം ശല്യപ്പെടുത്താന്‍ ഒരു വിഭാഗം ഇറങ്ങിത്തിരിക്കും: നമിത പ്രമോദ്

Malayalilife
സെലിബ്രിറ്റി ഇമേജ് ഉണ്ടാകുമ്പോള്‍ മനഃപൂര്‍വ്വം ശല്യപ്പെടുത്താന്‍ ഒരു വിഭാഗം ഇറങ്ങിത്തിരിക്കും: നമിത പ്രമോദ്

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് കൊണ്ട് യുവ നായികയായി വളർന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും  ഇല്ലെങ്കിലും നമിതയുടെ  മിക്ക ചിത്രങ്ങളും  വിജയങ്ങള്‍ സ്വന്തമാക്കിയവയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ വിവാദങ്ങളോട് പ്രതികരിക്കാറില്ലെന്ന് തുറന്ന് പറയുകയാണ് നടി നമിത പ്രമോദ്

സിനിമയില്‍ ആരോടും മത്സരമില്ലെന്നും നടി പറയുന്നു. മല്‍സരിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ല. നമുക്കുളളത് എങ്ങനെയായാലും തേടി വരുമെന്ന വിശ്വാസക്കാരിയാണ് താന്‍. ആര്‍ക്കെങ്കിലും തന്നോട് മല്‍സരമുണ്ടോ എന്ന് അറിയില്ല. പിന്നെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലലോ. കുറച്ചുനാള്‍ അവസരം കിട്ടും അതുകഴിയുമ്പോഴേക്കും പുതിയ ആളുകള്‍ വരും. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്സാണ്. ഹീറോസും ഹീറോയിനും ഒകെ അങ്ങനെയാണ് എന്നും നമിത പറഞ്ഞു.

അതേസമയം  നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത് മലയാള സിനിമയുടെ ഗതിമാറ്റിയ ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ്. തുടർന്ന് പുതിയ തീരങ്ങള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തില്‍ നായികയായി മാറിയതോടെ കൈ നിറയെ അവസരങ്ങളായിരുന്നു നമിതയെ തേടി എത്തിയതും. എൻ കാതല്‍ പുതിത് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ മേഖലയിൽ ചുവട് വച്ച താരം ചുട്ടലബ്ബായ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും ചേക്കേറി. പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളാണ് നമിത പ്രമോദ്. നിമിര്‍ എന്ന താരത്തിന്റെ  തമിഴ് സിനിമയിലെ അഭിനയ പ്രകടനം ഏറെ പ്രശംസയാണ് നമിതയ്ക്ക് നടി കൊടുത്തതും.
 

Actress namitha pramod words about controversies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES