ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം; തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിര്‍വഹിച്ച മിയക്ക് കൈയ്യടി

Malayalilife
ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം; തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിര്‍വഹിച്ച മിയക്ക് കൈയ്യടി

ലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്.  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം  കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. 

അടുത്തിടെയാണ് മിയ അമ്മയായി എന്നുള്ള വാർത്ത പുറത്ത് വന്നത്. കഴിഞ്ഞ ദിവസമാണ്  മിയ സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവ് അശ്വിനും കുഞ്ഞിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയത്.  മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. മിയയുടെ ചിത്രം എത്തിയതോടെ ആരാധകര്‍ ഇതൊന്നും ആരും അറിഞ്ഞില്ലല്ലോ, എപ്പോള്‍ സംഭവിച്ചു എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായാണ്  രംഗത്ത് എത്തിയത്. മിയയ്ക്കും അശ്വിനും ഒരു മാസം മുമ്പാണ്  കുഞ്ഞ് ജനിച്ചത്.  മിയ പിന്നീട് കുഞ്ഞതിഥി വന്നതിന് ശേഷമുള്ള വിശേഷങ്ങളും പങ്കുവെച്ചിരുന്നു. 

അതേസമയം കുഞ്ഞ് അതിഥിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച മിയയെ ആരാധകര്‍ അഭിനന്ദിക്കുകയാണ് ചെയ്തത്.  പുറം ലോകം തന്നെ സംവൃത സുനിലും മിയയും ഒക്കെ കൊച്ചുണ്ടായി കുറെ ദിവസം കഴിഞ്ഞാണ് അറിഞ്ഞത് തന്നെ. ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം. ഭാമയും ഇത് പോലെ തന്നെയായിരുന്നു. ഗര്‍ഭകാലം ഒരുവലിയ സംഭവം  ആക്കി മാറ്റി സോഷ്യല്‍ മീഡിയയില്‍ അതിനെ ഒരു ആഘോഷം ആക്കാതിരുന്ന നിങ്ങളുടെ വകതിരിവിന് ( വിവേകം) എന്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാളുടെ കമന്റ്.

ഇവിടെ ചിലര്‍ ഗര്‍ഭം ധരിച്ച മുതല്‍ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യില്‍ തരുന്നു, എന്നിട്ടോ വാര്‍ത്താ ദാരിദ്ര്യം കൊണ്ട് മാധ്യമങ്ങള്‍ അവരുടെ പിന്നാലെ പോയി വലിയ വാര്‍ത്താ പ്രധാന്യം കൊടുക്കുന്നു, നിങ്ങളെ കണ്ട് അവര്‍ പഠിക്കട്ടെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല. പ്രസവം ഒരു ഷോര്‍ട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നില്‍ക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിര്‍വഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Actress miya george fans congratulate them

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES