Latest News

എനിക്ക് സുന്ദരി ആകാൻ വേണ്ടിയിട്ടായിരിക്കാം ആ ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി മഞ്ജു വാര്യർ

Malayalilife
എനിക്ക് സുന്ദരി ആകാൻ വേണ്ടിയിട്ടായിരിക്കാം ആ ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി മഞ്ജു വാര്യർ

ലയാളികളുടെ മനസ്സിൽ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പർ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യർ.

 നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ കാതോർക്കുകയും, അവരുടെ വേദന കേൾക്കാൻ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക. 

വീട് ഇല്ലാത്ത ഒരാൾക്ക് വീട് കൊടുക്കുമ്പോഴോ, അല്ലെങ്കിൽ എന്തെങ്കിലും അസുഖത്താൽ വലയുമ്പോൾ അവർക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യാൻ നമ്മളെ കൊണ്ട് സാധിക്കുമ്പോഴോ അവരുടെ മനസ്സിലെ പ്രാർത്ഥന നമ്മളിലേക്ക് എത്തുമ്പോൾ. അല്ലെങ്കിൽ അവരുടെ മുഖത്തെ ആത്മാർത്ഥമായ ചിരി കാണുമ്പൊൾ ആണ് എനിക്ക് ഏറ്റവും കൂടുതൽ ഞാൻ സുന്ദരിയാണ് എന്ന് തോന്നിയിട്ടുള്ളത്.

എനിക്ക് സുന്ദരി ആകാൻ വേണ്ടിയിട്ടായിരിക്കാം ചിലപ്പോൾ ഒരു പക്ഷേ എന്റെ മനസ്സിന് സന്തോഷം നൽകുന്ന, എന്റെ മനസ്സിന് സൗന്ദര്യം നൽകുന്ന ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനും കഴിയുന്നത്. അപ്പോൾ അങ്ങനെ ആയിരിക്കാം എനിക്ക് പക്വത ഉണ്ടെന്നോ, അങ്ങനെയൊക്കെയുള്ള ധാരണ മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാകുന്നത്.

Actress manju warrier words about her beauty secret

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES