ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ വിവാദമായ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി മമ്ത മോഹന്‍ദാസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തില്‍ ആണ് താരം തുറന്ന് പറഞ്ഞത്.
പലപ്പോഴും സത്യം മൂടിവയ്ക്കപ്പെടുന്നു, പറയുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ സമൂഹമാധ്യമത്തില്‍ പറഞ്ഞത് ആരോ തെറ്റായി വ്യാഖ്യാനിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്.
നമ്മള്‍ ഫെമിനിന്‍ എനര്‍ജിയില്‍ നിന്ന് പുരുഷത്വത്തിലേയ്ക്ക് മാറുകയാണ്, അല്ലെങ്കില്‍ പരിണാമം അതിനു നമ്മെ നിര്‍ബന്ധിതരാക്കി. അതുകൊണ്ട് നമ്മള്‍ സ്ത്രീകള്‍ അതിനെയും സ്വീകരിക്കണം. എന്നാല്‍ അത് അതിരു കടന്നാല്‍, ഇന്ന് സംഭവിക്കുന്നത് പോലെ യഥാര്‍ത്ഥ സ്ത്രീത്വം ടോക്‌സിക്കായ സ്ത്രീത്വത്തിലേയ്ക്ക് കടക്കുകയും ഇത് ലോകത്തെ ദ്രുവീകരിക്കുകയും ചെയ്യുന്നു. പുരുഷാധിപത്യത്തില്‍ വളര്‍ന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മാത്രമാണ് ഞാന്‍ എന്നിലേയ്ക്ക് ഉണര്‍ന്നത്. മറ്റൊരാള്‍ നമ്മെ ശ്വാസം മുട്ടിച്ചു എന്നതുകൊണ്ട്, നമ്മള്‍ സ്വയം ശ്വാസം മുട്ടിക്കേണ്ടതുണ്ടോ?അവര്‍ ചോദിച്ചു.