Latest News

എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് എന്റെ അമ്മയാണ്; അമ്മയെ കുറിച്ച് പറഞ്ഞ് നടി മംമ്ത മോഹൻദാസ്

Malayalilife
 എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് എന്റെ അമ്മയാണ്; അമ്മയെ കുറിച്ച് പറഞ്ഞ് നടി മംമ്ത  മോഹൻദാസ്

ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ തന്റെ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നത് 'അമ്മയാണ് എന്ന് തുറന്ന് പറയുകയാണ്. റിയാലിറ്റി ഷോ സരിഗമപ കേരളം ലിറ്റില്‍ ചാമ്പ്‌സിന്റെ വേദിയിലാണ് മംമ്ത തന്റെ അതിജീവനത്തിന്റെ കഥ വീണ്ടും തുറന്ന് പറഞ്ഞത്. 

പരിപാടിക്കിടെ മംമ്തയുടെ ശ്രദ്ധ നേടിയത് അവനി എന്ന മത്സരാര്‍ഥിയാണ്. മംമ്തയെപ്പോലെ തന്നെ ക്യാന്‍സറിനെതിരെ പോരാടിയ ആ കുഞ്ഞു ഗായികക്കു മുന്നിലാണ് തന്റെ ജീവിതം താരം തുറന്നു പറഞ്ഞത്. എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് എന്റെ അമ്മയാണ്. അസുഖത്തിന് മുന്‍പ് ഞങ്ങളുടെ ബന്ധത്തിന് ഞാന്‍ അത്രമേല്‍ മൂല്യം കൊടുത്തിരുന്നില്ല എന്ന് തോനുന്നു. ഈ പോരാട്ടത്തിനിടെയാണ് ആ ബന്ധത്തിന്റെ യഥാര്‍ത്ഥ മൂല്യം ഞാന്‍ തിരിച്ചറിയുന്നത്. അവനിയെപ്പോലെ തന്നെ അവനിയുടെ കുടുംബത്തിനും ഒരു പ്രശംസ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്തു നമ്മളെ കെയര്‍ ചെയ്യുന്നവരും ഒട്ടേറെ സങ്കടങ്ങളില്‍ കൂടെ കടന്നു പോകും. ചിലപ്പോള്‍ അമ്മയെ സമാധാനിപ്പിക്കാനായി നമ്മള്‍ അങ്ങോട്ട് ധൈര്യം കൊടുത്തിരിക്കും. അവനിയെക്കാള്‍ എന്റെ കൈയ്യടി ഞാന്‍ മോളുടെ അമ്മക്കാണ് കൊടുക്കുന്നത്. നന്ദി ഇങ്ങനെ ഒരു കുട്ടിയെ ഞങ്ങള്‍ക്ക് തന്നതിന്.

കഴിവുറ്റ ഈ ഗായിക തന്നെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോയി എന്നാണ് അവനിയുടെ പാട്ടു കേട്ട ശേഷം മംമ്ത പറഞ്ഞത്.സ്ട്രോങ് ആന്‍ഡ് ബോള്‍ഡ് അല്ലെ? അവനി, ഈ പാട്ട് വളരെ മനോഹരമായിരുന്നു എന്നെ വേറെ ഒരു ലോകത്തേക്ക് തന്നെ കൊണ്ടുപോയി. എന്തൊരു മനോഹരമായ ശബ്ദമാണ്. എന്നോട് ആരോ പറഞ്ഞു, മോളുടെ ഏറ്റവും വലിയ പേടി ശബ്ദം നഷ്ടമാകുമോ എന്നായിരുന്നു എന്ന്. അതുപോലെ പോയ ശബ്ദം തിരിച്ചു വന്നു എന്നൊക്കെ. എന്തായാലും തിരിച്ചു കിട്ടിയ ശബ്ദം മനോഹരമായിട്ടുണ്ട്. ഞാന്‍ മോളുടെ കഥ കേട്ടു, പ്രശംസയര്‍ഹിക്കുന്നത് തന്നെയാണ് അത്. സ്വന്തം യുദ്ധത്തിനിടയിലും മോള്‍ ഇവിടെ എത്തി. സത്യം പറഞ്ഞാല്‍ എനിക്ക് പ്രചോദനമാകുകയാണ് നീ, മംമ്ത പറഞ്ഞു.താരത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് അവനിയുടെ മറുപടി എത്തി. തന്നെ ഇന്‍സ്പയര്‍ ചെയ്ത ഒരുപാട് പേരില്‍ ഒരാളാണ് മംമ്ത എന്നായിരുന്നു അവനിയുടെ മറുപടി. 

ഇവിടെ വന്നതും ഞാന്‍ കേട്ടു, അവനി എല്ലാവരെയുംകാള്‍ പക്വതയുള്ള കുട്ടിയാണെന്ന്. ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങള്‍ തന്നെയാണ് അങ്ങനെ ആക്കിയത്. എന്നാല്‍ ഞാന്‍ ഒരു കാര്യം പറയട്ടെ ഈ യാത്ര തന്നെയാണ് അവനിക്കുള്ള ഏറ്റവും വലിയ അനുഭവം. ആര്‍ക്കും ലഭിക്കാത്ത എന്തോ ഒന്ന് ഈ യാത്രയില്‍ നമുക്ക് ആര്‍ജിക്കാന്‍ കഴിയും. അത് ഒരു സമ്മാനമാണെന്നു ഓര്‍ക്കുക. ലിംഫോമ ചികില്‍സിച്ചു മാറ്റുവാന്‍ കഴിയുന്ന ഒരു കാന്‍സര്‍ തന്നെയാണ് പക്ഷെ വര്‍ഷങ്ങള്‍ കഴിയുമ്പോ ഇടയ്ക്കിടെ ഒരു അതിഥിയായി അത് പിന്നെയും എത്തും. എനിക്കും ഇടക്കിടെ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ഇപ്പോഴും ഞാന്‍ അതിന്റെ ഒരു തിരിച്ചു വരവ് പ്രതീക്ഷയ്ക്കുന്നു. ജീവിതം ആസ്വദിക്കുക, അത് തന്നെ- മംമ്ത പറഞ്ഞു.

Actress mamtha mohandas words about amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES