നടന്‍ വിനായകന്‍ കഴിഞ്ഞ ദിവസം മീടുവിനെ കുറിച്ച് നടത്തിയ പരാമര്‍ശം വലിയ വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരു സ്ത്രീയുമായി ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുമെന്നും അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കില്‍ അത് താന്‍ വീണ്ടും ആവര്‍ത്തിക്കുമെന്നും ആയിരുന്നു താരം പറഞ്ഞത്. ഈ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴി ഒരുക്കിയത്. നിരവധി പേര്‍ വിനായകന് എതിരെ രംഗത്ത് എത്തി. എന്നാൽ ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനായകന്റെ പേരെടുത്ത് പറയാതെയുള്ള പ്രതികരണം.
ലക്ഷ്മി പ്രിയയുടെ കുറിപ്പിലൂടെ
ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?
സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല. അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ 'ഒരുത്തി' അല്ല സ്വയം ഒരു 'തീ ' ആവുക ഓരോ പെണ്ണും എന്നുമായിരുന്നു ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചത്.
ആ പേര് എഴുതാൻ പോലും ഇഷ്ട്ടമില്ല. അത്രയ്ക്ക് വെറുത്തു. ഞാൻ ആ സദസ്സിൽ ഉണ്ടായിരുന്നു എങ്കിൽ ഒരു നോട്ട് പാഡ് എങ്കിലും എടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞിട്ട് ആ പത്രപ്രവർത്തകക്കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേനെ. കേസും വഴക്കും പിന്നെ നോക്കും എന്നും ലക്ഷ്മി പ്രിയ കമന്റുകൾക്ക് മറുപടിയായി കുറിച്ചിരുന്നു.