കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരമാണ് കെപിഎസി ലളിത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടി കെ.പി.എ.സി ലളിത എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞു വരുകയാണ്. താരത്തിന്റെ ആദ്യ ചികിത്സ തൃശ്ശൂരിലായിരുന്നു. എന്നാൽ ഇന്നലെയോടെയാണ് താരത്തെ എറണാകുളത്തേക്ക് മാറ്റിയതും. ഐസിയുവിലാണ് ഇപ്പോളുള്ളത്. ചില ആരോഗ്യ പ്രശ്നങ്ങൾ കുറച്ചു കാലമായി താരത്തിന് ഉണ്ടായിരുന്നു എങ്കിൽ കൂടിയും അഭിനയ മേഖലയിൽ താരം സജീവമായിരുന്നു. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
അമ്മ സെക്രട്ടറി ഇടവേള ബാബു കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് പറയുന്നതിങ്ങനെ, ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് കെപിഎസി ലളിത. നാടക രംഗത്ത് നിന്നും എത്തി സിനിമയില്‍ സജീവമാകുകയാണ് ചെയ്തത്. കെപിഎസി ലളിത സിനിമ അഭിനയ രംഗത്ത് തോപ്പില്‍ഭാസി ഒരുക്കിയ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് എത്തുന്നത്. പിന്നീട് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തെ തേടി എത്തിയതും. ഇന്നും സിനിമ മേഖലയിൽ സജീവമായ താരം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളതും.