ചുരുക്കം ചില മലയാളം ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് കനിഹ. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന കനിഹ അബ്രഹാമിന്റെ സന്തതികള്‍ ഡ്രാമ, മാമാങ്കം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം ഭീകരമാകുന്ന സാഹചര്യത്തിൽ ഇപ്പോൾ ഒരു കുറിപ്പുമായി നടി എത്തിയിരിക്കുകയാണ്. കൊവിഡ് പണ്ടത്തെ പോലെ അകലെയുള്ള കാര്യമല്ലെന്നും നമുക് തൊട്ടടുത്ത് എത്തിയെന്നും നമ്മുടെ എല്ലാവരുടെയും അഹന്തയും ഈഗോയും ഉപേക്ഷിക്കേണ്ട സമയമായെന്നും നടി ഇൻസ്റ്റാഗ്രാമിലൂടെ തുറന്ന് പറയുകയാണ്.
തന്റെ കൂടെ പഠിച്ച ചിലരുടെ മരണ വാർത്ത സുഹൃത്തുക്കൾ വിളിച്ചറിയിച്ചപ്പോൾ ഞെട്ടൽ ഉളവാക്കിയെന്നും നടി പറഞ്ഞു. ‘ജീവിതം ക്ഷണികവും പ്രവചനാതീതവുമായി മാറുമ്പോൾ അഹങ്കാരം, പ്രതാപം, ഈഗോ എല്ലാം എന്തിനെന്ന് ഞാൻ ആലോചിക്കുകയാണ്. നല്ല നിമിഷങ്ങൾ പങ്കുവെച്ചില്ല എന്ന് എനിക്ക് ഒരിക്കലും ഖേദം തോന്നരുത്. പക വെച്ചുപുലർത്തരുത്.. ജീവിതം നൈമിഷികമാണ്. സംസാരിക്കാൻ തോന്നുമ്പോൾ സംസാരിക്കുക, കെട്ടിപുണരാൻ തോന്നുമ്പോൾ, കെട്ടിപുണരുക, നിങ്ങൾക്ക് കരുതൽ ഉണ്ടെങ്കിൽ വിളിച്ച് ഹലോ പറയുക.. സമയം വൈകുന്നതിന് മുൻപ്’, കനിഹ കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.