കല്യാണി പ്രിയദര്‍ശനെ കുറിച്ച് അറിയാന്‍ മലയാളികള്‍ക്ക് അധികം ആമുഖത്തിന്റെ ആവശ്യമൊന്നും ഇല്ല. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ താരകുടുംബം അതീവ സന്തോഷത്തിലായിരുന്നു. അച്ഛനും മക്കളും ആദ്യമായി ഒന്നിച്ച ചിത്രം മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. അടുത്തിടെയായിരുന്നു
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വിവാഹിതരാകും എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത്തരത്തിലൊരു വാര്‍ത്തക്ക് അച്ഛന്‍ പ്രിയദര്‍ശന്‍ നല്‍കിയ മറുപടിയെ കുറിച്ചാണ് കല്യാണി ഇപ്പോള്‍ പറയുന്നത്. കല്യാണി ഇക്കാര്യങ്ങള്‍ തല്ലുമാല പ്രമോഷനുമായി ബന്ധപെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് പറഞ്ഞത്.
ആദ്യമായി ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത കിട്ടിയപ്പോള്‍ അച്ഛന് അയച്ചു കൊടുത്തു എന്നും ഹഹഹ, വെല്‍ക്കം ടു ഇന്‍ഡസ്ട്രി എന്നായിരുന്നു അച്ഛന്റെ മറുപടി എന്നുമാണ് കല്യാണി പറയുന്നത്.ഞങ്ങള്‍ ഇത് ജോളിയായിട്ടാണ് കാണുന്നത്. ആദ്യമായി ഒരു ലിങ്ക് കിട്ടിയപ്പോള്‍ അച്ചന് അയച്ചിരുന്നു. അപ്പോള്‍ ‘ഹഹഹ വെല്‍ക്കം ടു ഇന്‍ഡസ്ട്രി’ എന്നായിരുന്നു അച്ഛന്റെ മറുപടി.
ഹൃദയത്തിലെ പ്രകടനത്തിന് മഴവില്‍ മനോരമ അവാര്‍ഡ്സില്‍ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ അത് മോഹന്‍ലാലും പ്രിയദര്‍ശനും പോയി വാങ്ങിയെന്നും എന്നും കല്യാണി പറയുന്നുണ്ട്. ഹൃദയത്തിലെ പെര്‍ഫോമന്‍സിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ കഴിഞ്ഞില്ല, പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി ലാല്‍ മാമയും അച്ഛനും കൂടിയാണ് അവാര്‍ഡ് വാങ്ങിയത്. ഒപ്പം അവര്‍ വേദിയില്‍ പോയി സംസാരിക്കുകയും ചെയ്തു. ശരിക്കും അത് ഭയങ്കര രസമായിട്ടാണ് തോന്നിയത്,’ കല്യാണി പറയുന്നു.