Latest News

എനിക്കു ബാധിച്ചത് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ്; തുറന്ന് പറഞ്ഞ് ജനീലിയ ഡിസൂസ

Malayalilife
എനിക്കു ബാധിച്ചത് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ്; തുറന്ന് പറഞ്ഞ് ജനീലിയ ഡിസൂസ

ലയാളികൾക്ക് ഏറെ സുപരിചിതയായ താരം ആണ് നടി ജനീലിയ ഡിസൂസ.നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു.  എന്നാൽ ഇപ്പോൾ കൊറോണ ബാധിച്ചിരുന്നതായി വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി ജനീലിയ ഡിസൂസ.  പരിശോധന ഫലം  മൂന്നാഴ്ച മുൻപാണ് പോസിറ്റീവ് ആയതെന്ന് ജനീലിയ പറഞ്ഞു. അതേസമയം  എന്നാൽ ഇപ്പോൾ താൻ രോഗമുക്തി നേടിയതായി ജനീലിയ അറിയിച്ചു.

കൊറോണ സ്ഥിരീകരിച്ചെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ നടി. തുടർന്ന് ഉള്ള 21 ദിവസത്തെ ഐസൊലേഷൻ വലിയ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒന്നായിരുന്നു.  ഒറ്റപ്പെടൽ ഇല്ലാതാക്കാൻ ടെക്നോളജി എത്രത്തോളം ഒപ്പമുണ്ടെങ്കിലും കഴിയില്ല. എന്നാൽ ദൈവാനുഗ്രഹമായി തന്നെ പരിശോധന ഫലം നെഗറ്റീവ് ആയത്  കരുതുന്നു എന്നും ജനീലിയ കൂട്ടിച്ചേർത്തു.

തിരിച്ചെത്താൻ കഴിഞ്ഞതിൽ ഇപ്പോൾ വളരെ  സന്തോഷമുണ്ട്. ഏറ്റവും വലിയ കരുത്ത് എല്ലാവരുടെയും സ്നേഹം തന്നെയാണ്. പരിശോധന നടത്തുക, നന്നായി ആഹാരം കഴിക്കുക, ആരോഗ്യമുള്ളവരായി ഇരിക്കുക എന്നിവ മാത്രമാണ് കൊറോണയെ ചെറുക്കാൻ ആവശ്യമെന്നും ജനീലിയ തുറന്ന് പറയുകയും ചെയ്‌തു.

Read more topics: # Actress janeelia have covid
Actress janeelia have covid

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES