മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ മുന്‍ ബിഗ്‌ബോസ് മലയാളം മത്സരാര്‍ത്ഥിയും ആക്ടിവിസ്റ്റുമാണ് ദിയ സന. സമകാലിക വിഷയങ്ങളില്‍ തന്റെതായ നിലപാടുകൾ യാതൊരു മടിയും കൂടാതെ തുറന്ന് പറയാനും താരം ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കില്‍ ദിയ സന പങ്കുവെച്ച ഒരു കുറിപ്പാണ് ചർച്ച ചെയ്യപ്പെടുന്നത്.
ദിയ സനയുടെ കുറിപ്പ്,
ആരും ആയിക്കോട്ടെ സഹായം വേണം എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നു സഹായവും വാങ്ങി എല്ലാം കഴിഞ്ഞ് അവസാനം എന്നെ കുറെ കുറ്റം പറഞ്ഞു എന്റെ കുടുംബത്തെയും പറഞ്ഞു പോകാനാണ് ഇനിയും എന്റെ അടുത്ത് സഹായം ചോദിച്ചു വരുന്നതെങ്കില്‍ ഇവിടെ വച്ച് നിര്‍ത്തി. കോണം കാരണം ഞാന്‍ ഈ സഹായിക്കല്‍ പരിപാടി നിര്‍ത്തി.
നിങ്ങളുടെ അടുത്തു നിന്നും ഒന്നും കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല ഞാന്‍ എനിക്ക് താല്പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ഞാന്‍ ചെയ്തു തരുന്നതിന് തിരിച്ച് ഒന്നും ചെയ്തില്ലേലും ഉപദ്രവിക്കാതെ ഇരുന്നാല്‍ മതി ഓരോ പ്രശ്‌നങ്ങളില്‍ മനപ്പൂര്‍വം വലിച്ചിഴക്കുന്നത് എന്തിന്റെ പ്രശ്‌നം കൊണ്ടാണെന്ന് എനിക്കറിയില്ല അതുകൊണ്ട് ഉള്ളില്‍ എന്തേലും വെച്ച് എന്റെ അടുത്ത് വന്നു ജീവിതത്തിലെ ഓരോ പ്രാരാബ്ധങ്ങളും പ്രശ്‌നങ്ങളും പറഞ്ഞു എന്റെ കയ്യില്‍ നിന്ന് കുറേ കാശും വാങ്ങി എന്നെ അടിച്ചു പോകുന്നവരോട് എനിക്ക് പ്രത്യേകിച്ച് വികാരങ്ങള്‍ ഒന്നുമില്ല നിങ്ങള്‍ കൊണ്ടോയി തിന്നോ..