Latest News

ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ഒരു പ്രായമുളള സ്ത്രീ കുട കൊണ്ട് എന്നെ അടിച്ചു; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മൺ

Malayalilife
ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ഒരു പ്രായമുളള സ്ത്രീ കുട കൊണ്ട് എന്നെ അടിച്ചു; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മൺ

ലയാള കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് ചന്ദ്ര ലക്ഷ്മണ്‍. നിരവധി സിനിമകളിലും സീരിയലുകളിലുമായി താരം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഒരു വേള അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്ത താരം സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ സജീവമാകുകയും ചെയ്തു. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. അഭിനയത്തിന്റെ തുടക്ക കാലത്ത്  നേരിട്ട അനുഭവങ്ങളാണ് താരം തുറന്ന് പറയുന്നത്.


ഇപ്പോള്‍ അഭിനയത്തിന്റെ തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍. അഭിനയ രംഗത്ത് തിരക്കുള്ള സമയം പോലും സീരയല്‍ ഉപേക്ഷിക്കാന്‍ വരെ താന്‍ ആലോചിച്ചിരുന്നെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിരുന്ന തന്നെ ആള്‍ക്കാര്‍ അങ്ങനെ തന്നെ കണ്ടിരുന്നു. പൊതു സ്ഥലങ്ങളില്‍ വെച്ച് പോലും ആളുകള്‍ തന്റെ നേരെ ദേഷ്യപ്പെട്ടിരുന്നു.

ആദ്യ സീരിയലായ സ്വന്തത്തിലെ സാന്ദ്ര എന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് വിദ്വേഷകരമായ അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. അത് വെറുമൊരു കഥാപാത്രമല്ല. ആദ്യ സീരിയല്‍ ആയതിനാല്‍, റീലും റിയലും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു. ആ സമയം യഥാര്‍ഥ ജീവിതത്തിലും താന്‍ സാന്ദ്രയായിരുന്നെന്ന് കരുതി. മോശം അഭിപ്രായങ്ങള്‍ കേട്ട് തനിക്ക് വല്ലാത്ത വിഷമം തോന്നി.

ഒരിക്കല്‍, ഞാന്‍ ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ഒരു പ്രായമുളള സ്ത്രീ, നിങ്ങളുടെ സഹോദരനെ ഇതുപോലെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് കുട കൊണ്ട് എന്നെ അടിച്ചു. ഇത്തരം സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. അന്ന് സീരിയല്‍ ഉപേക്ഷിക്കാനുള്ള ചിന്തകള്‍ വരെ എനിക്കുണ്ടായി. എന്നാല്‍ പിന്നീട് എന്റെ അടുപ്പക്കാര്‍ എന്നോട് പറഞ്ഞു, ഇത് നിന്റെ കഥാപാത്രത്തിന്റെ വിജയമാണെന്ന്. അപ്പോഴാണ് സ്‌ക്രീനിലും ഓഫ് സ്‌ക്രീനും തമ്മിലുള്ള വ്യത്യാസം മനസിലായത് എന്നും താരം പറയുന്നു. 

Actress chandra lakshman words about experience in her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക