Latest News

സ്വർഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ; ഇപ്പോൾ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഏറ്റവും അധികം സന്തോഷിയ്ക്കന്ന നിമിഷമായിരുന്നേനെ ഇത്; കുറിപ്പ് പങ്കുവച്ച് ആര്യ

Malayalilife
സ്വർഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ;  ഇപ്പോൾ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഏറ്റവും അധികം സന്തോഷിയ്ക്കന്ന നിമിഷമായിരുന്നേനെ ഇത്; കുറിപ്പ് പങ്കുവച്ച് ആര്യ

ബിഗ്ബോസ് മലയാളം സീസണ്‍ ടൂവിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. ബഡായി ആര്യ എന്നാണ് താരം അറിയപ്പെട്ടുകൊണ്ടിരുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കവര്‍ന്ന ആര്യയ്ക്ക് ആരാധകരും ഏറെയാണ്. എന്നാൽ ഇപ്പോൾ പിതാവിന്‌റെ പിറന്നാൾ ദിനത്തിൽ ആര്യ പങ്കിട്ട ഹൃദയ സ്പർശിയായ കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സ്വർഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ. ഇപ്പോൾ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഏറ്റവും അധികം സന്തോഷിയ്ക്കന്ന നിമിഷമായിരുന്നേനെ ഇത്. അച്ഛന്റെ കുഞ്ഞു മകൾ ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാവും. മരണത്തിന് മുൻപ് പറഞ്ഞ പ്രോമിസ് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. അതിനോട് നീതി പുലർത്താൻ ഞാൻ ശ്രമിയ്ക്കുന്നു. ഈ ഒരു സമയത്താണ് അച്ഛൻ എനിക്കൊപ്പം വേണം എന്ന് ഞാൻ ഏറ്റവും അധികം ആഗ്രഹിയ്ക്കുന്നത്. എന്നാൽ എനിക്കറിയാം എന്റെ തൊട്ടടുത്ത് അച്ഛനുണ്ടാവും എന്ന്

 ആര്യ സഹോദരി അഞ്ജനയുടെ വിവാഹത്തെ കുറിച്ചാണ് പറഞ്ഞത്.  അഞ്ജനയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷമായിരുന്നു കഴിഞ്ഞത്. അഞ്ജനയുടെ വിവാഹം അച്ഛന്റെ സ്വപ്‌നമായിരുന്നു എന്നും, മരിക്കുന്നതിന് മുൻപ് അച്ഛൻ പറഞ്ഞ ഒരേ ഒരു കാര്യം അഞ്ജുവിന്റെ വിവാഹം നല്ല രീതിയിൽ നടത്തണം എന്ന് മാത്രവുമാണ് എന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു.

Read more topics: # Actress arya badai ,# words about father
Actress arya badai words about father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES