Latest News

ഇത് ഇപ്പോൾ തന്നെ നിങ്ങൾ അവസാനിപ്പിക്കണം; സ്വകാര്യത്തിൽ കടന്ന് കയറിയവർക്ക് എതിരെ ശക്തമായി ആഞ്ഞടിച്ച് ബോളിവുഡ് താരം അനുഷ ശർമ്മ

Malayalilife
ഇത് ഇപ്പോൾ തന്നെ നിങ്ങൾ അവസാനിപ്പിക്കണം; സ്വകാര്യത്തിൽ കടന്ന് കയറിയവർക്ക് എതിരെ ശക്തമായി ആഞ്ഞടിച്ച് ബോളിവുഡ് താരം അനുഷ ശർമ്മ

ബോളിവുഡിലെ ശ്രദ്ധേയ നടിയും മോഡലുമാണ് അനുഷ്‍ക ശർമ്മ.  ട്രോളുകൾക്കുൾപ്പടെ വിരാട് കോഹ്ലിയെ വിവാഹം കഴിച്ചതോടെ പാത്രമായി നവമാധ്യമങ്ങളിൽ സജീവ ചർച്ചയായിരുന്നു അനുഷ്‌ക ശർമ്മ. ഇപ്പോൾ അമ്മയാകാനുള്ള താരയ്യാറെടുപ്പിലാണ് താരം. ഇരുവരും ഒന്നിച്ചായിരുന്നു വരുന്ന ജനുവരിയിൽ ഇവർക്ക് അരികിലേക്ക് ഒരു കുഞ്ഞ് അഥിതി കൂടി  എത്തുമെന്ന്   തുറന്ന്  പറഞ്ഞത്. 

എന്നാൽ ഇപ്പോൾ അനുവാദമില്ലാതെ താരങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തുന്ന പാപ്പരാസികളും ഇവരെ വെറുതെ വിടാറില്ല. ഇപ്പോളിത അത്തരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌ക. തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ അനുമതിയില്ലാതെ പകർത്തിയ ഫോട്ടോഗ്രാഫർക്കെതിരെ യാണ് വിമർശനുമായി നടിയും ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെ ഭാര്യയുമായ അനുഷ്‌ക ശർമ രംഗത്ത് വന്നത്. തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കണ മെന്നും അതാണ് നിങ്ങൾക്ക് നല്ലത് എന്നുമായിരുന്നു അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ എഴുതിയത്.

ബുധനാഴ്ച വീടിന്റെ ബാൽക്കണിയിലിരുന്ന് സംസാരിക്കുകയായിരുന്ന അനുഷ്‌കയുടേയും വിരാടിന്റേയും ചിത്രങ്ങളായിരുന്നു ഇവർ അറിയാതെ ഒരു ഫോട്ടോഗ്രാഫർ പകർത്തിയത്. ഈ ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചില മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് രൂക്ഷവിമർശനവുമായി താരം രംഗത്തെത്തിയത്.

' ഈ ഫോട്ടോഗ്രാഫറോടും പ്രസിദ്ധീകരണത്തോടും തങ്ങൾ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോൾ തന്നെ നിങ്ങൾ അവസാനിപ്പിക്കണം' അനുഷ്‌ക പറഞ്ഞു.

Actress anushaka sharma react against privacy issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES