Latest News

ഇത്രയും വിവാദമാവുമെന്ന് ഞാൻ കരുതിയിരുന്നില്ല; തൊലിക്കട്ടികൂടുതലാണ്: അനിഖ സുരേന്ദ്രൻ

Malayalilife
ഇത്രയും വിവാദമാവുമെന്ന് ഞാൻ കരുതിയിരുന്നില്ല; തൊലിക്കട്ടികൂടുതലാണ്: അനിഖ സുരേന്ദ്രൻ

ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘ സിനിമ  മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.  അനിഘയെ ആരാധകർക്ക് ഇടയിൽ  ഏറെ ശ്രദ്ധേയമാക്കിയത് 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് . 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അനിഘ ‌ നേടിയിരുന്നു. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളെ കുറിച്ച് അനിഖ പറഞ്ഞ കാര്യം വലിയ ചർച്ചയായി മാറിയിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ എന്നാണ് ഒരു അഭിമുഖത്തിൽ അനിഘ പറഞ്ഞത്. 

ഇത്രയും വിവാദമാവുമെന്ന് ഞാൻ കരുതിയിരുന്നില്ല. കാരണം എന്റെ ചുറ്റിനുമുള്ള എല്ലാവരും പറയുന്ന ഡയലോഗാണിത്. അത് ഇന്റർവ്യൂവിൽ പറഞ്ഞു എന്നേയുള്ളു. ഫേസ്ബുക്ക് കുറച്ചൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്. കുറച്ച് മുന്നെയുള്ള ആപ്പാണ് ഫേസ്ബുക്ക്. ആ സമയത്തുള്ളവരാണ് അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഇൻസ്റ്റാഗ്രാം അതിന് ശേഷമാണ് സജീവമാവുന്നത്. അത് ഇപ്പോഴുള്ളവർ ഉപയോഗിക്കുന്നു. ഞങ്ങൾ വയസാവുമ്പോൾ അതും ഇതുപോലെ മാറി കൊണ്ടിരിക്കുമെന്നും’ അനിഘ പറയുന്നു.

കൂടുതൽ ഫോട്ടോസ് ഇടാനും വീഡിയോസ് ഇടാനുമൊക്കെയാണ് ഇൻസ്റ്റാഗ്രാമുള്ളത്. അതേ ഉദ്ദേശിച്ചുള്ളു. അങ്ങനെ പറഞ്ഞതിന് ശേഷം എല്ലാവരുടെയും പ്രതികരണമെന്താണെന്ന് ഞാൻ നോക്കിയതേയില്ല. ഒരു ആർട്ടിക്കിൾ കണ്ടിരുന്നു. അതോടെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും നോക്കാൻ പോയില്ല. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവുമല്ലോ എന്നാണ് അനിഘ ചോദിക്കുന്നത്.

എന്റെ ഇൻസ്റ്റാഗ്രാം അടക്കമുള്ള പേജുകൾ നോക്കുന്നത് ഞാൻ തന്നെയാണ്. ഒരാൾക്ക് കൈകാര്യം ചെയ്യാൻ കൊടുക്കാൻ നോക്കി. പക്ഷേ ആ പേജ് എന്റെ പേഴ്‌സണലാണ്. കൂട്ടുകാർക്ക് മെസേജ് അയക്കാനും മറ്റുമായി തുടങ്ങിയതാണ്. അല്ലാതെ സോഷ്യൽ മീഡിയയിലെ മറ്റ് കാര്യങ്ങൾ നോക്കിയിട്ടല്ല. ഇപ്പോഴും അങ്ങനെയാണ്. മില്യൺ കണക്കിന് ഫോളോവേഴ്‌സ് ഉണ്ടാവണമെന്നൊന്നും ഇല്ല. എല്ലാവർക്കും മെസേജ് അയക്കാനും അവരുടെ മറുപടികൾ എന്തൊക്കെയാണെന്നും അറിയാനാണ് ഞാൻ ഇൻസ്റ്റാഗ്രാം നോക്കുന്നത്.

സ്ഥിരമായി പോസ്റ്റുകളും സ്‌റ്റോറികളും ഒന്നും ഇടാറില്ല. ചിലപ്പോൾ പത്തിരുപത്തിയഞ്ച് സ്റ്റോറിയൊക്കെ ഇടും. പിന്നെ മാസങ്ങളോളം എന്റെ വിവരമൊന്നും ഉണ്ടാവില്ല. എന്റെ മൂഡും എന്റെ ശരികളുമൊക്കെ നോക്കിയാണ് പോസ്റ്റുകൾ വരാറുള്ളത്. പിന്നെ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാൽ പതിനഞ്ച് മിനുറ്റ് വരെ അതിന് താഴെ വരുന്ന കമന്റുകൾ നോക്കും. അതുകഴിഞ്ഞാൽ പിന്നെ അക്കാര്യം വിടുകയാണ് പതിവ്. എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്. പെട്ടെന്നൊന്നും കമന്റുകളും വിമർശനവും ഏൽക്കില്ല. കമന്റിലൂടെ ആരൊക്കെ എന്ത് പറഞ്ഞാലും അത് അവരുടെ അഭിപ്രായമല്ലേ എന്നേ ചിന്തിക്കാറുള്ളു. മോശം കമന്റിന് മറുപടി പറഞ്ഞിരുന്ന കാലമുണ്ട്. അതൊക്കെ ഇപ്പോൾ നിർത്തി. പറഞ്ഞിട്ട് കാര്യമില്ല

15-ൽ അധികം സിനിമകളിൽ ഇരുഭാഷകളിൽ നിന്നുമായി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007-ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി അരങ്ങേറ്റം കുറിച്ചു. തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്‌തുആ രണ്ട് ചിത്രങ്ങൾ ചെയ്തതോടുകൂടി തമിഴിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. വിജയ് സേതുപതി നായകനായി എത്തുന്ന മാമാനിതൻ എന്ന ചിത്രത്തിലാണ് അനിഖ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്.

Actress anikha surendran words about social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES