Latest News

ഞാൻ ആ ബന്ധത്തിൽ വിശ്വസിക്കുന്നു; ആ അർത്ഥത്തിൽ ഞാൻ അൽപ്പം റൊമാന്റിക് ആണ്; പ്രണയത്തെ കുറിച്ച് ആലിയ

Malayalilife
ഞാൻ ആ ബന്ധത്തിൽ വിശ്വസിക്കുന്നു; ആ അർത്ഥത്തിൽ ഞാൻ അൽപ്പം റൊമാന്റിക് ആണ്; പ്രണയത്തെ കുറിച്ച് ആലിയ

ബോളിവുഡിലെ ശ്രദ്ധേയരായ താരങ്ങളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും ചേർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് ഇരുവർക്കുമുള്ളത്. എന്നാൽ ഇപ്പോൾ നാലു വർഷത്തോളമായി പ്രണയത്തിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും. ആരാധകർ ആകാംക്ഷയോടെ  ഇരുവരുടെയും വിവാഹമാണ്  ഉറ്റുനോക്കുന്നത്. ആലിയ ഒരു അഭിമുഖത്തിൽ രൺബീറുമായുള്ള ബന്ധത്തെ കുറിച്ച്  പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“തീർച്ചയായും ഞാൻ ഒരു റിലേഷൻഷിപ്പിലാണ്, ഞാൻ വളരെ സന്തോഷവതിയാണ്, രൺബീറുമായി അഗാധമായ പ്രണയത്തിലാണ്, ഞാൻ ആ ബന്ധത്തിൽ വിശ്വസിക്കുന്നു. ആ അർത്ഥത്തിൽ ഞാൻ അൽപ്പം റൊമാന്റിക് ആണ്. ഞാൻ അഗാധമായി സ്നേഹിക്കുന്ന ഒരാളാണ് അദ്ദേഹം. അതാണ് വർഷങ്ങളോളമായി ഞങ്ങൾ ഡേറ്റിങ്ങിൽ കഴിയുന്നതിന് കാരണം,” ആലിയ പറയുന്നു.

 ആലിയയുടെ ഏറ്റവും പുതിയ ചിത്രം സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുഭായി കത്തിയവാഡി’ ആണ് . ചുവന്ന തെരുവിൽ പടപൊരുതി കാമാത്തിപുരയുടെ റാണിയായ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.‘പദ്മാവതി’നു ശേഷം എത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി.

Actress alia bhatt words about relationship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES