മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ താരമാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് താരം മറ്റ് ഭാഷാ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. അടുത്തിടെയാണ് താന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം ഷംന ആരാധകരെ അറിയിച്ചത്. ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭാവിവരന്‍.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താന്‍ വിവാഹിതയാന്‍ പോവുന്ന കാര്യം ഷംന പ്രേക്ഷകരെ അറിയിച്ചത്. ഷംന തന്നെയാണ് വിവാ?ഹ നിശ്ചയം കഴിഞ്ഞ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷാനിദിനൊപ്പമുള്ള ചിത്രങ്ങളും ഷംന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആരാധകര്‍ക്ക് വേണ്ടി ഒരു ചോദ്യോത്തര രീതിയില്‍ പങ്കെടുത്തപ്പോള്‍ വിവാഹവിശേങ്ങള്‍ പങ്ക് വക്കുതകയുണ്ടായി. . ആരാധകരുടെ ചോദ്യങ്ങള്‍ക്കെലാം ഷംന മറുപടി കൊടുത്തപ്പോള്‍ കൂടുതലായി വന്നത് വിവാഹത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ ആയിരുന്നു..
വിവാഹം എപ്പോഴാണെന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. ഉടനെയുണ്ടാവും അറിയാക്കാം എന്നാണ് ഷംന നല്‍കിയ മറുപടി. വരന്റെ പേര് ഇക്ക എന്നാണ് കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്നതെന്നും ഷംന വ്യക്തമാക്കി. യഥാര്‍ത്ഥ ജീവിതത്തിലെ ക്രഷ് ആരെന്ന ചോദ്യത്തിന് ഷാനിദിന്റെ ഫോട്ടോ കാണിച്ചാണ് ഷംന മറുപടി നല്‍കിയത്.
ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കേറിയ നടിയായി മാറുകയാണ് ഷംന. തെലുങ്കില്‍ അസലു, ദസറ എന്നീ പ്രൊജക്ടുകളും തമിഴില്‍ തമിഴില്‍ ഡെവില്‍, പിസാച് 2 എന്നീ സിനിമകളുമാണ് നടിയുടേതായി റിലീസ് ചെയ്യാനുള്ളത്. മലയാളത്തില്‍ ചട്ടക്കാരി എന്ന സിനിമയില്‍ മാത്രമാണ് നടി പ്രധാന വേഷത്തിലെത്തിയത്. നേരത്തെ ഷംന കാസിം വിവാഹ തട്ടിപ്പിനിരയായത് വലിയ വാര്‍ത്തയായിരുന്നു. ടിക് ടോക് താരത്തിന്റെ ഫോട്ടോ കാണിച്ച് വിവാഹ ആലോചനയുമായി എത്തിയ സംഘം ഷംനയില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
കണ്ണൂര്‍ സ്വദേശിനിയായ ഷംന നൃത്ത വേദികളിലൂടെയും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയുമാണ് ശ്രദ്ധ നേടുന്നത്. കമലിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് സിനിമാ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 2007ലാണ് തെലുങ്ക് സിനിമയിലെ അരങ്ങേറ്റം. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍റാമാണ്ട് എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വര്‍ഷം തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് കന്നഡയിലും ചിത്രങ്ങള്‍ ചെയ്തു. പൂര്‍ണ എന്ന പേരിലാണ് മറുഭാഷകളില്‍ ഷംന അറിയപ്പെടുന്നത്. ജോസഫിന്റെ തമിഴ് റീമേക്ക് ആയ വിസിത്തിരന്‍ ആണ് ഷംനയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.