ദൃശ്യം 3 വരികയാണെങ്കില്‍ വക്കീല്‍ താന്‍ തന്നെയാണ്; ജീവിതത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പാവം മനുഷ്യരില്‍ ഒരാളാണ് ജീത്തു; ജോര്‍ജുകുട്ടിയുടെ അഡ്വക്കേറ്റ് രേണുക പറയുന്നു

Malayalilife
 ദൃശ്യം  3 വരികയാണെങ്കില്‍ വക്കീല്‍ താന്‍ തന്നെയാണ്; ജീവിതത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പാവം മനുഷ്യരില്‍ ഒരാളാണ് ജീത്തു; ജോര്‍ജുകുട്ടിയുടെ അഡ്വക്കേറ്റ് രേണുക പറയുന്നു

ളരെ മികച്ച അഭിപ്രായങ്ങളുമായി  ദൃശ്യം 2  പ്രേക്ഷക പ്രീതി നേടുമ്പോൾ ഇക്കുറി ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ജോര്‍ജുകുട്ടിയെ ഇറക്കിക്കൊണ്ടുവരുന്ന വക്കീല്‍. ഇത്തവണ ജോര്‍ജുകുട്ടിയെ കേസിൽ നിന്ന് രക്ഷപെടുത്താനായി എത്തിയ വക്കിൽ വക്കീല്‍ രേണുക യാത്രത ജീവിതത്തിലും വകീലാണ്. അഡ്വക്കേറ്റ് ശാന്തിപ്രീയയാണ് ചിത്രത്തിലും വക്കിൽ കഥാപാത്രമായി എത്തുന്നത്. എന്നാൽ ഇപ്പോൾ സിനിമയിലേക്ക് ഉള്ള താരത്തിന്റെ വരവ് എങ്ങനെ എന്ന് തുറന്ന് പറയുകയാണ് താരം. 

ദൃശ്യം 2വിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചിത്രത്തില്‍ ഇതുപോലൊരു കോടതി രംഗമുണ്ടെന്ന് മാത്രമായിരുന്നു അപ്പോള്‍ അറിയുമായിരുന്നത്. അങ്ങനെയിരിക്കെയാണ് ജീത്തു ജോസഫിന്റെ കോള്‍ വരുന്നത്. ജോര്‍ജുകുട്ടിയുടെ വക്കീല്‍ ആകണമെന്നായിരുന്നു ജീത്തു പറഞ്ഞത്. താനാകെ ഞെട്ടിയെന്നും ശാന്തി പറയുന്നു. അങ്ങനെയാണ് ജോര്‍ജുകുട്ടിയെ രക്ഷിക്കാനായി രേണുകയാകുന്നതും സ്‌ക്രീനിലും കോടതിയിലെത്തുന്നതും.

കോടതി രംഗങ്ങളില്‍ രേണുക ഞെട്ടുന്ന രംഗമുണ്ട്. സിനിമയിലെ മികച്ചൊരു ട്വിസ്റ്റാണത്. ആദ്യം ആ രംഗം വൃത്തിയായി തന്നെ അവതരിപ്പിച്ചു. എന്നാല്‍ ചില കാരണങ്ങളാണ് ആ രംഗം വീണ്ടും എടുക്കേണ്ടി വന്നു. ഇത്തവണ തന്റെ വാ അല്‍പ്പം കൂടുതല്‍ തുറന്നു പോയോ എന്നൊരു സംശയം. ഇത്രയും വാ പൊളിച്ച് നില്‍ക്കണമോ ഒരു ടേക്ക് കൂടെ എടുത്താലോ എന്ന് ജീത്തുവിനോട് ചോദിച്ചു. വേണ്ട നാച്വറലാണെന്നായിരുന്നു ജീത്തു നല്‍കിയ മറുപടി എന്ന് ശാന്തിപ്രിയ പറഞ്ഞു.

ജീവിതത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പാവം മനുഷ്യരില്‍ ഒരാളാണ് ജീത്തു. പക്ഷെ അദ്ദേഹം കഥ പറയുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഇങ്ങനൊക്കെ കഥ മെനയാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ തന്റെ പ്രൊഫഷന് അത് ഗുണം ചെയ്തേനെയെന്ന് തോന്നിയിട്ടുണ്ടെന്നും ശാന്തി പ്രിയ പറയുന്നു. അതുപോലെ തന്നെ മോഹന്‍ലാലുമൊത്തുള്ള രംഗം അവസ്മരണീയമായ ഓര്‍മ്മയാണെന്നും ജീവിതത്തില്‍ ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും താരം പറയുന്നു. ദൃശ്യത്തിനൊരു മൂന്നാം ഭാഗം ഉണ്ടാവുകയാണെങ്കില്‍ താന്‍ തന്നെ ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി വാദിക്കുമെന്നാണ് ശാാന്തി പ്രിയ പറയുന്നത്. ദൃഷ്യം 3 വരികയാണെങ്കില്‍ വക്കീല്‍ താന്‍ തന്നെയാണെന്ന് ജീത്തുവിനോട് പറഞ്ഞിട്ടുണ്ടെന്നും ശാന്തി പറയുന്നു. ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി എവിടെ വരെ വാദിക്കേണ്ടി വന്നാലും അഭിമാനത്തോടെ തന്നെ വാദിക്കുമെന്നാണ് എന്നും  ശാന്തി പ്രിയ പറയുന്നു. 

Actress Santhi priya words about Drishyam 3

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES