Latest News

എന്റെ ഒരേയൊരു വാലന്റൈന്‍; പറയാതിരിക്കാന്‍ വയ്യ ഇവന് വളരെയേറെ ഭംഗി; വാലന്റൈനെ പരിചയപ്പെടുത്തി നിത്യ മേനോന്‍

Malayalilife
എന്റെ ഒരേയൊരു വാലന്റൈന്‍; പറയാതിരിക്കാന്‍ വയ്യ ഇവന് വളരെയേറെ ഭംഗി; വാലന്റൈനെ പരിചയപ്പെടുത്തി നിത്യ മേനോന്‍

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നടി നിത്യ മേനോന്‍.  തന്റേതായ നിലപാടുകൾ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു.  മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ മിക്ക ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്.  സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി  എത്തുന്ന നിത്യാ മേനോന്‍  സിനിമയില്‍ എത്തി  ഏറെ വര്‍ഷങ്ങളായെങ്കിലും എല്ലാ ഭാഷകളിലും നിലവിൽ  സജീവമാണ് താരം. എന്നാൽ ഇപ്പോൾ താരം തന്റെ വാലന്റൈനെ പരിചയപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

'എന്റെ ഒരേയൊരു വാലന്റൈന്‍. പറയാതിരിക്കാന്‍ വയ്യ, ഇവന് വളരെയേറെ ഭംഗിയുണ്ട്. ഷൂട്ടിങ് തുടങ്ങിയ ശേഷം എനിക്ക് ഒരുപാട് സ്‌നേഹവും തോന്നി. അവനെ ശാന്തനാക്കി നിര്‍ത്തുന്നതിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധാലുവായിരുന്നു. എന്റെ കഴുത്തും തോളുമൊക്കെ ഇവനും തത്തയും ചേര്‍ന്ന് മാന്തിപ്പറിച്ചിട്ടും. ഈ ചിത്രത്തിന്റെ മേക്കിങിനിടെ മനുഷ്യനെ ഉപദ്രവിച്ചിട്ടുണ്ട്. അതെ അവനൊരു ഫെരെറ്റ്(കീരി വിഭാഗത്തില്‍പെട്ട ജീവി) ആണ്. എന്നുമാണ്  നിത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചരിക്കുന്നത്.

ബാലതാരമായാണ്  ഹനുമാൻ എന്ന ഇംഗ്ലീഷ് സിനിമയിലായിരുന്നു നിത്യ ആദ്യമായി അഭിനയിച്ചത്. പിന്നാലെ മോഹന്‍ലാലിന്റെ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വേഷമിടും ചെയ്‌തു. തുടർന്ന് തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങിയിരുന്നു താരം  അടുത്തിടെയാണ്  ബോളിവുഡിലേക്ക് ചുവടുറപ്പിച്ചത്. മിഷന്‍ മംഗള്‍ എന്ന അക്ഷയ് കുമാര്‍ ചിത്രത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. അതേ സമയം നിത്യയുടെ അവസാനത്തെ മലയാള ചിത്രം കോളാമ്പിയായിരുന്നു.
 

Actress Nithya menon introduce her valantine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES