തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിലൂടെ നാട്ടിന്‍പുറത്ത്കാരി ശ്രീജയെ അവതരിപ്പിച്ച് മലയാളി മനസില്‍ ചേക്കേറിയ നടിയാണ് നിമിഷ സജയന്‍. ചുരുക്കം സിനിമകളിലൂടെത്തന്നെ മികച്ച നടിയെന്ന പ്രശംസയും ആരാധക പിന്തുണയും താരം സ്വന്തമാക്കി. നാടന്‍ വേഷങ്ങളിലാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. മോഡേണ്‍ ലുക്കിലുള്ള കഥാപാത്രങ്ങളില്‍ മലയാളികള്‍ നിമിഷയെ അധികം കണ്ടിട്ടേയില്ല. എന്നാല്‍ സിനിമകളില്‍ കാണും പോലെ അത്ര നാട്ടിന്‍പുറത്തുകാരിയല്ല നിമിഷ. മുംബൈ മലയാളിയായതിനാല്‍ തന്നെ നല്ല മോഡേണുമാണ് താരം. എന്നാൽ ഇപ്പോൾ നിമിഷ പങ്കുവെച്ച ഒരു ചിത്രത്തിന് നേരെ കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
നടി സമൂഹമാധ്യമങ്ങളിലൂടെ ഓറഞ്ച് ടോപ്പിനൊപ്പം ജീന്‍സ് ധരിച്ച ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. താരത്തെ ചിത്രത്തിലൂടെ ജീന്‍സ് കാല്‍ മുട്ട് മുതല്‍ മുകളിലേക്ക് കീറി കാലുകള്‍ കാണാവുന്ന നിലയിയിലായിരുന്നു. താരം പങ്കുവച്ച ഈ ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതും സദാചാരവാദികളെ ചൊടിപ്പിക്കാൻ ഇടയാക്കിയതും. താരത്തിന്റെ പോസ്റ്റിന് ചുവടെ ആരെങ്കിലും ഈ കുട്ടിക്ക് നല്ലൊരു വസ്ത്രം വാങ്ങി നല്‍കണേ, ഇത്രയും കാലത്തിന് ഇടയ്ക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടില്ലല്ലോ, നല്ലൊരു നടി ആയിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ, മേക്കപ്പും ചെയ്യില്ല മര്യാദയ്ക്ക് വസ്ത്രം ധരിക്കാറില്ല എന്നുമായിരുന്നു കമന്റുകൾ വന്ന് നിറഞ്ഞിരിക്കുന്നത്. താരത്തിന്റെതായ ഒരു പ്രതികരണവും ഈ കമന്റുകള്‍ക്ക് ഒന്നും വന്നിട്ടില്ല.
അതേസമയം വളരെ പെട്ടെന്ന് തന്നെ വ്യത്യസ്ത അഭിനയത്തിലൂടെ മലയാളത്തിലെ മുന്‍നിര നായികമാര്‍ക്ക് ഇടയില്‍ സ്ഥാനം നേടാന്‍ നിമിഷക്ക് കഴിഞ്ഞു. കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ചോല എന്ന ചിത്രത്തിലെ പ്രകടനത്തിന് നിമിഷയെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്.