ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് കൊണ്ട് യുവ നായികയായി വളർന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും ഇല്ലെങ്കിലും നമിതയുടെ മിക്ക ചിത്രങ്ങളും വിജയങ്ങള്‍ സ്വന്തമാക്കിയവയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ താരം സിനിമയോടുള്ള താരത്തിന്റെ സമീപനത്തെ കുറിച്ച് തുറന്ന് പറയുകയാണ്.
സിനിമ ചെയ്യുന്നത് തനിക്ക് തോന്നുമ്പോള്‍ മാത്രമാണെന്നും ഇത്ര വര്‍ഷത്തിനിടയില്‍ ഇത്ര സിനിമകള്‍ ചെയ്തു തീര്‍ക്കണമെന്ന തരത്തിലുള്ള നിര്‍ബന്ധമൊന്നും ഇല്ലെന്ന് താരം തുറന്ന് പറയുകയാണ്. സിനിമയെ സംബന്ധിച്ച് ഒന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടല്ല ചെയ്യുന്നത്, തോന്നുമ്പോള്‍ മാത്രം സിനിമ ചെയ്യുന്നതാണ് തന്റെ രീതി. തന്റെ പക്കലേക്ക് ഓരോ തിരക്കഥയും വരുമ്പോള്‍ അതിലെ ഓരോ ഘടകങ്ങളും കൃത്യമായി നോക്കിയ ശേഷം പൂര്‍ണമായി തൃപ്തികരമാണെങ്കില്‍ മാത്രമേ ചെയ്യൂ. പൂര്‍ണമായി തൃപ്തി തോന്നിയാല്‍ മാത്രമേ ഒക്കെ പറയാറുള്ളൂ. തിരക്കഥയില്‍ ആകെ ഒരൊറ്റ സീന്‍ മാത്രമേ ഉള്ളൂ എങ്കിലും അത് സിനിമയിലെ പ്രധാന ഭാഗമാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും എന്നും താരം വെളിപ്പെടുത്തുന്നു.
അതേസമയം നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത് മലയാള സിനിമയുടെ ഗതിമാറ്റിയ ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ്. തുടർന്ന് പുതിയ തീരങ്ങള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തില്‍ നായികയായി മാറിയതോടെ കൈ നിറയെ അവസരങ്ങളായിരുന്നു നമിതയെ തേടി എത്തിയതും. എൻ കാതല്‍ പുതിത് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ മേഖലയിൽ ചുവട് വച്ച താരം ചുട്ടലബ്ബായ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും ചേക്കേറി. പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളാണ് നമിത പ്രമോദ്. നിമിര്‍ എന്ന താരത്തിന്റെ തമിഴ് സിനിമയിലെ അഭിനയ പ്രകടനം ഏറെ പ്രശംസയാണ് നമിതയ്ക്ക് നടി കൊടുത്തതും.