ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് മന്യ. ജോക്കര്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും ചെയ്‌തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം വേഷമിട്ടിരുന്നു. മലയാളി പ്രേക്ഷകരില്‍ നിന്നും അന്യഭാഷക്കാരിയായിട്ടു പോലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചിരുന്നത്. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മന്യ. താരം തന്റെ കുടുംബത്തിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ജീവിതത്തിൽ നേരിടേണ്ടി വന്ന വേദനയെ ഒരു മന്ത്രം കൊണ്ടാണ് താൻ നേരിട്ടതെന്നും ആ മന്ത്രം എന്താണെന്നുമാണ് മന്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്ന കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിങ്ങനെ,
ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതൽ, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനിൽപ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തിൽ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിർത്തി. ഞാൻ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷെ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോവില്ല എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചു.
എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരിയ്ക്കും. തോൽക്കാൻ ഭയമില്ലാത്തവർക്കും നാണം കുണുങ്ങി നിൽക്കാതെ മുന്നോട്ട് നടക്കുന്നവർക്കും ഉള്ളതാണ് വിജയം. ഇപ്പോഴും, നിങ്ങൾ നിങ്ങളുടെ സ്വപ്‌നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കിൽ, ശ്രമിച്ചുകൊണ്ടേയിരിയ്ക്കുക.. വിജയം എത്രത്തോളം അടുത്താണെന്ന് പറയാൻ കഴിയില്ല. എന്റെ മന്ത്രം,ഒരിക്കലും പിന്മാറരുത് എന്നതാണ്. ഓരോ ദിവസവും എന്നെ ഞാൻ സ്വയം പഠിപ്പിയ്ക്കുന്നതും, എന്റെ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്മന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇത് .