ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് മന്യ. ജോക്കര്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും ചെയ്‌തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം വേഷമിട്ടിരുന്നു. മലയാളി പ്രേക്ഷകരില്‍ നിന്നും അന്യഭാഷക്കാരിയായിട്ടു പോലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചിരുന്നത്. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മന്യ. എന്നാൽ ഇപ്പോൾ കോവിഡില്‍ കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്കായി കന്നഡ താരം ഉപേന്ദ്ര നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് നടി.
ദിവസക്കൂലിക്കാരാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. ദൈനംദിന ചെലവുകള്‍ക്ക് അന്നന്നുള്ള കൂലി ഉപയോഗിക്കുന്നവര്‍. ഉപേന്ദ്ര ഗാരു ഇങ്ങനെ ഒരു സംരംഭവുമായി എത്തിയപ്പോള്‍ അതില്‍ പങ്കാളിയാകാം എന്ന് ഞാന്‍ തീരുമാനിച്ചു. ഇതിനു മുന്‍പും ഞാന്‍ കുറച്ചു സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട് എങ്കിലും എന്തെങ്കിലും നേരിട്ട് ചെയ്യണം എന്ന് തോന്നി. ഇതാകുമ്‌ബോള്‍ എത്തേണ്ട കൈകളില്‍ തന്നെ എത്തും എന്നത് ഉറപ്പാണ്. ഈ മഹാമാരി ഇന്ത്യയില്‍ വരുത്തിയ കഷ്ടതകള്‍ കണ്ടു ഞാന്‍ വളരെയേറെ ദുഖിച്ചു. ഇതിനില്‍ നിന്ന് നന്മയുടെ നാട് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
ഈ സാഹചര്യത്തില്‍ തന്നെയാണ് നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കേണ്ടത്. ഈ സംഭാവന നടത്തി, അത് അര്‍ഹമായ കൈകളില്‍ തന്നെ എത്തി എന്ന് അറിഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം വളരെ വലുതാണ്. വലിയൊരു തുക നല്‍കണം എന്നല്ല ഒരു രൂപയാണെങ്കിലും അത് നല്‍കാനുള്ള മനസ്സാണ് വലുത്.
ഇത്തരം കഠിനമായ സാഹചര്യങ്ങളില്‍ മനുഷ്യര്‍ മറ്റുള്ളവരെ സഹായിക്കുക തന്നെ വേണം എന്നാണ് എനിക്ക് തോന്നുന്നത്. ആരും അജയ്യരൊന്നും അല്ലല്ലോ, തങ്ങളാല്‍ കഴിയുന്നത് ചെയ്യുക അത്രതന്നെ. ഒരു ചാക്ക് അരിയാണ് നിങ്ങള്‍ക്ക് ഒരാള്‍ക്കായി കൊടുക്കാന്‍ കഴിയുന്നത് എങ്കില്‍ അത് കൊടുക്കുക. എനിക്ക് കഴിയുന്നത് ഞാന്‍ ചെയ്തു. ഈ സാഹചര്യത്തിലാണ് നമ്മള്‍ മനുഷ്യര്‍ ഒന്നിച്ചു നിന്ന് ഈ വൈറസിനെ തോല്‍പ്പിക്കേണ്ടത്.