മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നദിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയയിലൂടെ തന്റെതായ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ മലയാള സിനിമ പുരുഷാധിപത്യ മേഖലയാണെന്ന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുറന്ന് പറയുകയാണ്. ഇവിടെ സ്ത്രീകളുടെ വാക്കുകള്‍ ഒരിക്കല്‍ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് പലരെയും ബാധിക്കുമെന്ന് ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍
ഹേമ കമ്മീഷന്‍ എന്നെയും ഒരുദിവസം വിളിച്ച്, രണ്ടു- മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താല്‍പര്യം ഇല്ലായിരുന്നു പോകാന്‍. ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് എന്റെ മനസ്സില്‍ തോന്നിയിരുന്നു. എന്നാല്‍ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്‌നമാണ്, സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാല്‍ ഞാന്‍ പോയി. ഞാന്‍ ആദ്യം ചോദിച്ചത് ഇങ്ങനെയൊരു തുറന്നു പറച്ചിലിലൂടെ കമ്മീഷന്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ പോകുന്നത്?
ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല. കാരണം ഇവിടെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റ് ഇല്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അതിനാല്‍ തന്നെ ഇവിടെ മാറ്റം കൊണ്ടുവരുക എന്നത് സാധ്യമല്ല. ഇവിടെ ഏതെങ്കിലും നടിമാര്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടോ? മഞ്ജു വാര്യര്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ മഞ്ജു വാര്യര്‍ ഉണ്ടെങ്കില്‍ ഈ സിനിമ ഞങ്ങള്‍ എടുത്തോളാം എന്ന് പറയുന്ന എത്ര തിയേറ്റര്‍ ഉടമകള്‍ ഉണ്ട്? വിരലില്‍ എണ്ണാവുന്നവര്‍ ആയിരിക്കും. ഇത് കേരളത്തിലെ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഉള്ളതാണ്. അതിനാല്‍ തന്നെ അടൂര്‍ കമ്മിറ്റി പോലെ അല്ല ഈ റിപ്പോര്‍ട്ട്. ഇത് പലരെയും ബാധിക്കും.