ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി അര്‍ച്ചന കവി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.
അധികം വൈകാതെ തന്നെ ബിഗ്‌ബോസ് മലയാളം മൂന്നാം സീസണ്‍ ആരംഭിക്കും എന്നാണ് വിവരം. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ പല താരങ്ങളുടെയും പേരുകള്‍ മത്സരാർത്ഥികളായി എത്തുമെന്ന് പ്രചരിക്കുന്നുമുണ്ട്.
നടി അര്‍ച്ചന കവിയും ബിഗ്‌ബോസിലേക്ക് എന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി വാര്‍ത്തകള്‍ എത്തിയിരുന്നു. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വളരെയധികം പ്രചരിച്ചു. എന്നാൽ ഇപ്പോള്‍ തന്റെ നയം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് അര്‍ച്ചന കവി. താന്‍ ബിഗ്‌ബോസ് ഷോയില്‍ ഉണ്ടായിരിക്കില്ല എന്നാണ് അര്‍ച്ചന തുറന്ന് പറയുന്നത്. താരം ബിഗ് ബോസിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു സുഹൃത്തിനൊപ്പം സംസാരിക്കവെയാണ് പറഞ്ഞത്.
ചേച്ചി ബിഗ് ബോസിലുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിലും ഭേദം എനിക്ക് വട്ടുണ്ടോന്ന് ചോദിക്കുന്നത് ആയിരുന്നു നല്ലത് എന്നാണ് അര്‍ച്ചന കവിയുടെ പ്രതികരണം. നടി ബിഗ്‌ബോസിലേക്ക് ഇല്ലെന്ന് ഉള്ള കാര്യം ഇതോടെ വ്യക്തമായിരിക്കുകയാണ്. അതേ സമയം താരങ്ങളായ നോബി മാര്‍ക്കോസ്, ധന്യ നാഥ്, കിടിലം ഫിറോസ് എന്നിവര്‍ എന്തായാലും ബിഗ് ബോസില്‍ ഉണ്ടാവുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.