മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. നിരവധി മലയാള സിനിമയിലും ശ്രദ്ധേയ വേഷത്തിലെത്തിയ അമേയ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. എന്നാൽ ഇപ്പോൾ പൊള്ളുന്ന പെട്രോള്‍ വിലയില്‍ നാളുകളായി കാത്തിരുന്നു ഹിമാലയന്‍ ട്രിപ്പ് ഒഴിവാക്കാനൊരുങ്ങുകയാണ് എന്ന് അറിയിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അമേയ മാത്യു.
നടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച പോസ്റ്റിൽ ഹിമാലയത്തിലേക്ക് ട്രിപ് പോവാന്‍ റെഡിയാവുമ്പോഴാണ് സര്‍കാര്‍ പെട്രോള്‍ വില 92 ആക്കുന്നതെന്നും അതോടെ ഹിമാലയത്തിലേക്ക് പോവാതെ വീട്ടിലേക്ക് പോവാമെന്ന് തീരുമാനിക്കുന്നുവെന്നുമാണ്. ട്രിപിന് റെഡിയായി ബൈകിന് സമീപം നില്‍ക്കുന്ന ഫോടോകളും അമേയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകളാണ് താരത്തിന്റെ പോസ്റ്റിന് ചുവടെ കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ താരമാണ് അമേയ മാത്യു. കരിക്കില്‍ എത്തിയപ്പോള്‍ മുതല്‍ നിരവധി ആരാധകരേയും താരം നേടിയെടുത്തിരുന്നു. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.